മദ്ധ്യപ്രദേശിലെ ഗ്രാമത്തില്‍ 40 വര്‍ഷത്തിനുശേഷം പെണ്‍കുട്ടിയുടെ കല്യാണം

മദ്ധ്യപ്രദേശിലെ ഗ്രാമത്തില്‍ 40 വര്‍ഷത്തിനുശേഷം പെണ്‍കുട്ടിയുടെ കല്യാണം

മദ്ധ്യപ്രദേശിലെ ഗ്രാമത്തില്‍ 40 വര്‍ഷത്തിനുശേഷം പെണ്‍കുട്ടിയുടെ കല്യാണം
ഭിന്ത്: മദ്ധ്യപ്രദേശിലെ ഒരു ഗ്രാമത്തില്‍ ഗ്രാമവാസികളെല്ലാം ആഘോഷത്തിന്റെ നിറവിലാണ്. കാരണം 40 വര്‍ഷത്തിനുശേഷം ഒരു പെണ്‍കുട്ടിയുടെ കല്യാണം നടക്കുകയാണിവിടെ.

 

എല്ലാവരും സന്തോഷത്തിലും ആഘോഷത്തിലുമാണ്. ഭിന്ത് ജില്ലയിലെ ഗുമാര ഗ്രാമത്തിലാണ് ഈ അപൂര്‍വ്വ വാര്‍ത്തയുണ്ടായിരിക്കുന്നത്. ഗ്രാമത്തിലെ അന്ധവിശ്വാസങ്ങള്‍ മൂലം ഒരു പെണ്‍കുഞ്ഞാണ് മാതാവിന് ജനിക്കുന്നതെന്നറിഞ്ഞാല്‍ ജനിക്കുന്നതിനു മുമ്പ് ഭ്രൂണഹത്യ നടത്തിയോ, ജനിച്ചു കഴിഞ്ഞാല്‍ കൊല്ലുകയോ ആയിരുന്നു പതിവ്.

 

2003-ലായിരുന്നു ഈ നരഹത്യയ്ക്ക് മാറ്റം വന്നു തുടങ്ങിയത്. 1994-ല്‍ ശിശു ഹത്യയ്ക്കെതിരെ കര്‍ശന നിലപാടെടുത്തു പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഇതിനായി പാര്‍ലമെന്റില്‍ പ്രത്യേകം ബില്ലു കൊണ്ടുവന്നു. പ്രീകണ്‍സപ്ക്ഷന്‍ ആന്‍ഡ് പ്രീ-നേറ്റല്‍ ഡയഗ്നോസ്റ്റിക് ടെക്നിക്സ് ആക്ടു പ്രകാരം പ്രത്യേകം നിയമം ഉണ്ടാക്കി.

 
ആരതി ഗുര്‍ജാര്‍ (18) എന്ന പെണ്‍കുട്ടിയാണ് ഗ്രാമത്തിലെ ഭാഗ്യവതി. വരുന്ന ഡിസംബറില്‍ പെണ്‍കുട്ടിയുടെ വിവാഹം നടത്താന്‍ പോവുകയാണ്. ഇതിനായി ഗ്രാമം മുഴുവന്‍ വലിയ ആഹ്ളാദത്തിലാണ്.

 

ഇന്ത്യയില്‍ കുട്ടികളുടെ ലിംഗാനുപാതത്തില്‍ മൂന്നാമത്തെ സംസ്ഥാനമാണ് മദ്ധ്യപ്രദേശ്. ശിശു ക്ഷേമ വകുപ്പിന്റെ കണക്കനുസരിച്ച് കുട്ടികളുടെ ലിംഗാനുപാതം ഇപ്രകാരമാണ്. 1995 – 10:0, 2001 10:2, 2011 – 10:7.ചുണ്ണാമ്പ്, പാല്‍ ‍, പുകയില എന്നിവയാണ് ഇവിടെ ശിശുക്കളെ കൊല്ലാന്‍ ഉപയോഗിച്ചിരുന്നത്.

Categories: Breaking News, Global, India

About Author