ഭീകരരെ ഭയന്നു സീനായില്‍നിന്നും ക്രൈസ്തവര്‍ പാലായനം ചെയ്യുന്നു

ഭീകരരെ ഭയന്നു സീനായില്‍നിന്നും ക്രൈസ്തവര്‍ പാലായനം ചെയ്യുന്നു

ഭീകരരെ ഭയന്നു സീനായില്‍നിന്നും ക്രൈസ്തവര്‍ പാലായനം ചെയ്യുന്നു
കെയ്റോ: ഈജിപ്റ്റില്‍ ഐഎസ് ഭീകരരെ ഭയന്നു വടക്കന്‍ സീനായ് പ്രവിശ്യയില്‍നിന്നും കോപ്റ്റിക് ക്രൈസ്തവര്‍ പാലായനം ചെയ്യുന്നു.

 

ഐഎസ് ഭീകരര്‍ ക്രൈസ്തവര്‍ക്കെതിരെ നടത്തുന്ന ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതു മൂലമാണ് അന്യ നാടുകളിലേക്കു പാലായനം ചെയ്യേണ്ടി വരുന്നത്. മൂന്ന് ആഴ്ചയ്ക്കിടെ 7 ഓളം കോപ്റ്റിക് ക്രൈസ്തവരെ ഐഎസ് വധിച്ചിട്ടുണ്ട്.

 

ഇതോടെ ഇവിടത്തുകാര്‍ കൂടുതലും ഇസ്മേലിയ നഗരത്തിലേക്കാണ് പാലായനം ചെയ്യുന്നത്.

 

നൂറു കണക്കിനു കുടുംബങ്ങള്‍ ഇതിനോടകം വടക്കന്‍ സീനായില്‍നിന്നും പാലായനം ചെയ്തതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഈജിപ്റ്റില്‍ ഐ.എസ്. ഭീകരരുടെ എണ്ണം കൂടിവരികയാണ്.

 

രാജ്യത്ത് ജനസംഖ്യയുടെ എട്ടു മുതല്‍ 10 ശതമാനം വരെ കോപ്റ്റിക് ക്രൈസ്തവരാണ്.

 

ഇസ്മാലിയയുടെ തലസ്ഥാനമായ സൂയസ് കനാല്‍ പട്ടണത്തില്‍ 25 ഓളം കുടുംബങ്ങള്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ അഭയം തേടിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ടു ചെയ്യുന്നു.

About Author