സുവിശേഷകരുടെ വാന്‍ കൊള്ളസംഘം തട്ടിയെടുത്തു കത്തിച്ചു; ജയിലില്‍ അനുതപിച്ചു കര്‍ത്താവിനെ സ്വീകരിച്ചു

സുവിശേഷകരുടെ വാന്‍ കൊള്ളസംഘം തട്ടിയെടുത്തു കത്തിച്ചു; ജയിലില്‍ അനുതപിച്ചു കര്‍ത്താവിനെ സ്വീകരിച്ചു

സുവിശേഷകരുടെ വാന്‍ കൊള്ളസംഘം തട്ടിയെടുത്തു കത്തിച്ചു; ജയിലില്‍ അനുതപിച്ചു കര്‍ത്താവിനെ സ്വീകരിച്ചു
ബ്യൂണസ് അയേര്‍സ്: തെക്കേ അമേരിക്കന്‍ രാഷ്ട്രമായ അര്‍ജന്റീനയുടെ തലസ്ഥാന നഗരമാണ് ബ്യൂണസ് അയേര്‍സ്.

 

ഗുണ്ടാ സംഘങ്ങള്‍ അരങ്ങു വാഴുന്ന, മയക്കു മരുന്നിനു അടിമകളായവരുടെയും, വേശ്യാവൃത്തി ചെയ്യുന്നവരുടെയും വിഹാര കേന്ദ്രങ്ങളുടെ കഥകൂടി പറയുന്ന നഗരം. ഈ വസ്തുതകളൊക്കെ നന്നായി അറിയാവുന്നവരായിരുന്നു ‘എവരിഹോം ഫോര്‍ ക്രൈസ്റ്റ്’ എന്ന സുവിശേഷ സംഘടനയുടെ പ്രവര്‍ത്തകര്‍ ‍.

സുവിശേഷകന്‍ അഗസ്റ്റിന്‍ നേതൃത്വം നല്‍കുന്ന ഒരു ചെറിയ ടീമംഗങ്ങള്‍ ഈ നഗരം തന്നെ തിരഞ്ഞെടുത്തു. കര്‍ത്താവിന്റെ സുവിശേഷം ഇവിടുത്തുകാരോടുതന്നെയാണ് അറിയിക്കേണ്ടത്.ഇവര്‍ മാനസാന്തരപ്പെട്ടാല്‍ അത് വലിയ കാര്യം തന്നയല്ലെ!
ടീം അംഗങ്ങള്‍ ഒരു വാനുമായി പകല്‍ നഗരത്തിന്റം പ്രാന്ത പ്രദേശങ്ങളില്‍ സുവിശേഷം അറിയിക്കാനായി പോയി. വാനിനുള്ളില്‍ ബൈബിളുകളും സുവിശേഷ പ്രതികളും അടങ്ങിയ നിരവധി പെട്ടികളുണ്ടായിരുന്നു.

 

അവര്‍ സത്യ സുവിശേഷം പ്രസംഗിച്ചും, ബൈബിളുകളും ലഘുലേഖകളും വിതരണം ചെയ്തും ആത്മ സന്തോഷത്തില്‍ മുന്നോട്ടു പോയി. സന്ധ്യ കഴിഞ്ഞപ്പോള്‍ ഗുണ്ടാ സംഘത്തില്‍പ്പെട്ട ഏതാനും പേര്‍ അടുത്തുവന്നു തോക്കു ചൂണ്ടി സുവിശേഷ സംഘത്തെ ആക്രമിച്ചു. ഇവരുടെ പക്കലുണ്ടായിരകുന്ന ചെറിയ പണസഞ്ചിയും, മൊബൈല്‍ ഫോണുകളും, വാനിന്റെ താക്കോലും കൈക്കലാക്കി വാന്‍ ഓടിച്ചു പോയി.

 

ഭയന്നുപോയ അഗസ്റ്റിനും ടീം യഅംഗങ്ങളും ദൈവത്തോടു പ്രാര്‍ത്ഥിച്ചു. ദൈവം എത്രയും പെട്ടന്ന് അത്ഭുതം പ്രവര്‍ത്തിക്കണമെന്ന് അപേക്ഷിച്ചു. പിന്നീട് ഇവര്‍ വാന്‍ പോയ സ്ഥലത്തേക്കു യാത്ര തിരിച്ചു. അല്‍പം ദൂരം കഴിഞ്ഞപ്പോള്‍ ഒരു വാഹനം കത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടു.

അടുത്തുചെന്നു നോക്കിയപ്പോള്‍ തങ്ങളുടെ വാഹനമാണെന്നു മനസ്സിലായി. വാന്‍ നല്ലൊരു ഭാഗവും കത്തിയിരുന്നു. നാട്ടുരകാരുടെ സഹായത്തോടെ തീ അണച്ചു. തുടര്‍ന്നു വാഹനത്തിനുള്ളില്‍ പരിശോധിച്ചപ്പോള്‍ എല്ലാവരും അത്ഭുതപ്പെട്ടുപോയി. ബൈബിളുകളും ലഘുലേഖകളും അടങ്ങിയ പെട്ടികള്‍ക്ക് യാതൊരു കേടും സംഭവിച്ചിരുന്നില്ല. കര്‍ത്താവ് അത്ഭുതം പ്രവര്‍ത്തിച്ചതില്‍ എല്ലാവരും ദൈവത്തെ സ്തുതിച്ചു.
ഈ സംഭവം നടന്നത് ഒരു വര്‍ഷം മുമ്പായിരുന്നു. സുവിശേഷ വേലയില്‍ ഉണ്ടായ ഈ പ്രതികൂലത്തില്‍ അഗസ്റ്റിനും ടീം അംഗങ്ങളും തകര്‍ന്നില്ല. അവര്‍ വീണ്ടും സുവിശേഷ പ്രവര്‍ത്തനങ്ങളുമായി പല സ്ഥലങ്ങളിലും സഞ്ചരിച്ചു. ചില മാസങ്ങള്‍ക്കു ശേഷം ടീം അംഗങ്ങള്‍ ബ്യൂണസ് അയേര്‍സ് ജയില്‍ സന്ദര്‍ശിക്കാന്‍ പോയി.

അവിടത്തെ തടവു കാരോടു സുവിശേഷം പങ്കുവെച്ചു. കൂട്ടത്തില്‍ തങ്ങള്‍ക്കു മാസങ്ങള്‍ക്കു മുമ്പുണ്ടായ വാന്‍ കത്തിച്ചതും ദൈവവചനം നശിപ്പിക്കപ്പടാതെ ദൈവം കാത്തു പരിപാലിച്ച സംഭവും വിവരിച്ചു. ഞങ്ങള്‍ അവരോടു ക്ഷമിച്ചു എന്നു കൂടി പറഞ്ഞപ്പോള്‍ ഇതു ശ്രദ്ധിച്ച ഒരു തടവുകാരന്‍ തങ്ങളാണ് അതു പ്രവര്‍ത്തിച്ചതെന്നും മറ്റൊരു കേസില്‍ അകപ്പെട്ടു ജയിലില്‍ ആയെന്നും പഴയ സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റൊരാളും കൂടി ജയിലില്‍ ഉണ്ടെന്നും അയാള്‍ പറഞ്ഞു.

 

ഉടനെ മറ്റെ ആളേയും കണ്ടു. ഇരവരോടും തങ്ങള്‍ ക്ഷമിച്ചു എന്നും പറഞ്ഞു. ടിം അംഗങ്ങള്‍ ഇവരോടു വിശദമായി സുവിശേഷം പങ്കുവെച്ചു. ഇതുകേട്ട് ഇരുവരും അനുതപിച്ചു, അവരുടെ കണ്ണുകള്‍ ഈറനണിഞ്ഞു. പിന്നട് ഇരുവരും കര്‍ത്താവിനെ സ്വീകരിച്ചു.

Categories: Breaking News, Global, USA

About Author