ചോറു വയ്ക്കുന്ന പാരമ്പര്യ രീതി അവസാനിപ്പിക്കൂ! മാരക രോഗങ്ങളില്‍നിന്നു രക്ഷനേടു

ചോറു വയ്ക്കുന്ന പാരമ്പര്യ രീതി അവസാനിപ്പിക്കൂ! മാരക രോഗങ്ങളില്‍നിന്നു രക്ഷനേടു

ചോറു വയ്ക്കുന്ന പാരമ്പര്യ രീതി അവസാനിപ്പിക്കൂ! മാരക രോഗങ്ങളില്‍നിന്നു രക്ഷനേടു
വിറക് അടുപ്പിലായാലും, ഗ്യാസ് അടുപ്പിലായാലും വീട്ടമ്മമാര്‍ ചോറു വയ്ക്കുന്ന ശാസ്ത്രത്തിനു പുരാതന കാലം മുതലേ ഒരേ ശൈലിയാണ്.

 

അതായത് വെള്ളം തിളപ്പിച്ചശേഷം അരിയിട്ടു വേവിക്കുന്ന രീതി. ഇത് തലമുറകള്‍ കൈമാറിയ ലളിതമായ ശൈലി. ഈ രീതി ശാസ്ത്രീയമല്ലെന്നും ഇത് അരിയിലെ രാസവസ്തുക്കള്‍ നേരിട്ട് ശരീരത്തില്‍ എത്താന്‍ കാരണമാകുമെന്നും ഗവേഷകര്‍ പറയുന്നു.

 

കീടനാശിനികള്‍ വളങ്ങള്‍ എന്നിവയിലൂടെ അരിയില്‍ എത്തുന്ന ആഴ്സനിക് ഉള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ ചോറില്‍ത്തന്നെ നിലനില്‍ക്കുകയും ഇതു ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നുവെന്നു പഠനങ്ങള്‍ പറയുന്നു.

 

അരി നേരിട്ടു തിളച്ച വെള്ളത്തിലിട്ടു വേവിച്ചു കഴിക്കുന്നതിനു പകരം തലേദിവസം രാത്രിയില്‍ വെള്ളത്തില്‍ ഇട്ടു വെച്ചശേഷം വേവിക്കുകയാണ് ചെയ്യേണ്ടത്. കുതിര്‍ത്തു വെയ്കാകാതെ വേവിച്ചാല്‍ അരി വെന്തു പോയാലും ഇതില്‍ അടങ്ങിയിരിക്കുന്ന ആഴ്സനിക്കിന്റെ അളവില്‍ മാറ്റം വരുന്നില്ല.

 

എന്നാല്‍ തലേ ദിവസം വെള്ളത്തില്‍ ഇട്ടുവെച്ചശേഷം വേവിച്ചാല്‍ അരിയിലെ രാസവസ്തുക്കളുടെ സാന്നിദ്ധ്യം 80 ശഥമാനം കുറയും. ബെല്‍പാസ്റ്റിലെ ക്വീന്‍സ് സര്‍വ്വകലാശാലയിലെ ബയോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ നടന്ന പഠനത്തിലാണ് ഈ വസ്തുത കണ്ടെത്തിയത്.

Categories: Breaking News, Health

About Author