ക്രിസ്തുവിനെ തള്ളിപ്പറയാന്‍ ദമ്പതികളെ ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ നിര്‍ത്തി: ഭര്‍ത്താവു മരിച്ചു

ക്രിസ്തുവിനെ തള്ളിപ്പറയാന്‍ ദമ്പതികളെ ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ നിര്‍ത്തി: ഭര്‍ത്താവു മരിച്ചു

ക്രിസ്തുവിനെ തള്ളിപ്പറയാന്‍ ദമ്പതികളെ ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ നിര്‍ത്തി: ഭര്‍ത്താവു മരിച്ചു
പലാമു: മനുഷ്യ മനസാക്ഷിയെ മരവിപ്പിച്ച സംഭവം അരങ്ങേറിയത് വടക്കേ ഇന്ത്യയിലെ ജാര്‍ഖണ്ഡ് സംസ്ഥാനത്താണ്.

 

ക്രിസ്തീയ വിശ്വാസം ത്യജിക്കാന്‍ വേണ്ടി വര്‍ഗ്ഗീയ വിഷം പൂണ്ട ഒരു സംഘം ഗ്രാമീണര്‍ ക്രിസ്ത്യന്‍ ദമ്പതികളെ 17 മണിക്കൂര്‍ തണുത്തുറഞ്ഞ കുളത്തില്‍ നിര്‍ത്തിയതിനെത്തുടര്‍ന്നു പനി ബാധിച് ഭര്‍ത്താവു മരിച്ചു.

 

ദാരുണമായ ഈ സംഭവം പിന്നീട് ഇവരുടെ മകന്‍ വെളിപ്പെടുത്തിയതോടെയാണ് പുറം ലോകം അറിഞ്ഞത്. കഴിഞ്ഞ ജനുവരിയില്‍ ജാര്‍ഖണ്ഡിലെ പലാമു ജില്ലയില്‍ കുബുവ ഗ്രാമത്തിലെ ആദിവാസി മേഖലയിലാണ് സംഭവം നടന്നത്.

 

ഇവിടുത്തെ ബര്‍തു ഉറാവന്‍ (50) എന്ന വിശ്വാസിയേയും ഭാര്യയേയും 20 ഓളം വരുന്ന നാട്ടുകാര്‍ നിരന്തരം പീഢിപ്പിച്ചിരുന്നു. ഇവരുടെ ക്രിസ്തീയ വിശ്വാസം തള്ളിക്കളയണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഇരുവരും ഈ ആവശ്യം നിഷേധിച്ചു. ഇതിനെത്തുടര്‍ന്നാണ് ഇവര്‍ ദമ്പതികളെ രണ്ടുപേരെയും ബലമായി ഒരു കുളത്തില്‍ കഴുത്തറ്റം നിലയില്‍ നിര്‍ത്തി.

വൈകിട്ട് 5 മണി മുതല്‍ പിറ്റേ ദിവസം രാവിലെ 10 മണി വരെ കൊടും തണുപ്പില്‍ തണുത്തുറ്റഞ്ഞ വെള്ളത്തില്‍ നിര്‍ത്തി കുളത്തിനു ചുറ്റും കാവല്‍ നിന്നു. തണുപ്പു സഹീക്കാന്‍ വയ്യാതെ ഇരുവരും തളര്‍ന്നു വീണു. ബര്‍തുവിന്റെ കൈകാലുകള്‍ മരവിച്ചു. രക്ത ഓട്ടം നിലച്ചു. പിന്നീട് ശക്തമായ പനിയും ഉണ്ടായി. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജനുവരി 20-നു ബാര്‍തു മരിച്ചു.

 

ഇവരുടെ മകന്‍ ബനേശ്വര്‍ ഉള്‍വാനാണ് ഈ വിവരം ഒരു പ്രമുഖ ക്രൈസ്തവ മാദ്ധ്യമത്തോടു വെളിപ്പെടുത്തിയത്. ബാര്‍തുവിന്റെ മരണത്തില്‍ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസ് അത് നിസ്സാരവല്‍ക്കരിച്ചു. ഒരു സാധാരണ മരണം പോലെയാണ് ബാര്‍തുമിനും സംഭവിച്ചതെന്നാണ് പോലീസ് ഭാഷ്യം. ബാര്‍തുവിന്റെ ഭാര്യയ്ക്ക് കടുത്ത പനി ബാധിച്ചെങ്കിലും പിന്നീട് സൌഖ്യം ലഭിച്ചു.

10 വര്‍ഷം മുമ്പാണ് ബാര്‍തുവും കുടുംബവും കര്‍ത്താവിങ്കലേക്കു കടന്നു വന്നത്. അന്നു മുതല്‍ സുവിശേഷ വിരോധികളായ ഗ്രാമീണര്‍ ഇവര്‍ക്കെതിരെ നിരവധി തവണ ആക്രമണങ്ങളും ഭീഷണിയും നടത്തിയിരുന്നു. മരിച്ച ബാര്‍തുമിന്റെ ജഡം ഹൈന്ദവ ആചാരപ്രകാരം സംസ്ക്കരിക്കുവാന്‍ പ്രതികള്‍ ശ്രമിച്ചു.

 

എന്നാല്‍ മകന്‍ സമ്മതിച്ചില്ല. പിന്നീട് ക്രൈസ്തവ ആചാര പ്രകാരം പാസ്റ്റര്‍മാര്‍ ശവസംസ്ക്കാര ശുശ്രൂഷ നടത്തി. എന്തൊക്കെ പ്രതികൂലങ്ങള്‍ വന്നാലും ക്രിസ്തുവിലുള്ള വിശ്വാസം മുറുകെ പിടിച്ചു നില്‍ക്കാനാണ് ബനേശ്വറിന്റെയും കുടുംബക്കാരുടെയും തീരുമാനം. പീഢനങ്ങളെ തുടര്‍ന്ന് ചില കുടുംബങ്ങള്‍ 35 കിലോമീറ്റര്‍ അകലെയുളള ഒരു ഗ്രാമത്തില്‍ അഭയം തേടി. ഭയം കൂടാതെ ദൈവമക്കള്‍ അവരുടെ സ്വന്തം നാട്ടില്‍ കര്‍ത്താവില്‍ ഉറച്ചുനിന്നു ജീവിക്കാനുള്ള സാഹചര്യത്തിനായി ദൈവമക്കള്‍ പ്രാര്‍ത്ഥിക്കുക.

Categories: Breaking News, India, Top News

About Author