ബര്‍മ്മയില്‍ രണ്ടു പാസ്റ്റര്‍മാരെ അറസ്റ്റു ചെയ്തു

ബര്‍മ്മയില്‍ രണ്ടു പാസ്റ്റര്‍മാരെ അറസ്റ്റു ചെയ്തു

ബര്‍മ്മയില്‍ രണ്ടു പാസ്റ്റര്‍മാരെ അറസ്റ്റു ചെയ്തു
മൂസ്: ബര്‍മ്മയില്‍ കത്തോലിക്കാ പള്ളിയിലുണ്ടായ ബോംബു സ്ഫോടനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് മാദ്ധ്യമങ്ങളോടു സംസാരിച്ചു എന്നു കുറ്റപ്പെടുത്തി രണ്ടു ബാപ്റ്റിസ്റ്റു പാസ്റ്റര്‍മാരെ ബര്‍മ്മിസ് പട്ടാളം അറസ്റ്റു ചെയ്തു.

 

കഴിഞ്ഞ നവംബര്‍ 23-ന് ഷാന്‍ സംസ്ഥാനത്ത് മൂസ് നഗരത്തിലെ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ കത്തോലിക്കാ ചര്‍ച്ച് ഹാളില്‍ ബോംബു സ്ഫോടനം നടന്നിരുന്നു. ഇതിന്റെ വിവരം കച്ചിന്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ചിലെ പാസ്റ്റര്‍മാരായ ഡോം ഡ്വാങ് നവങ് ലാട്ട് (65), ലാ ജോ ഗാ ഹസങ് (35) എന്നിവര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു എന്നാരോപിച്ച് ഇരുവരെയും ഡിസംബര്‍ 24-ന് പട്ടാളം അറസ്റ്റു ചെയ്തിരുന്നു.

 

ഇരുവര്‍ക്കുമെതിരെ 3 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന തരത്തിലുള്ള നിയമം അനുസരിച്ചുള്ള വകുപ്പു പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കിഴക്കന്‍ ബര്‍മ്മയില്‍ ഷാന്‍ സംസ്ഥാനത്ത് ബര്‍മ്മിസ് പട്ടാളത്തിനെതിരെ സായുധ വിപ്ളവം നയിക്കുന്ന കച്ചിന്‍ ഇന്‍ഡിപെന്‍ഡനന്‍സ് ആര്‍മിക്കുവേണ്ടി ചാരപ്പണി ചെയ്തു എന്നാരോപിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

 

എന്നാല്‍ ഈ ആരോപണങ്ങള്‍ പാസ്റ്റര്‍മാരും ബാപ്റ്റിസ്റ്റ് സഭാ നേതൃത്വവും നിഷേധിക്കുകയുണ്ടായി. ഇപ്പോള്‍ രണ്ടു പാസ്റ്റര്‍മാരും സിവിലിയന്‍ പോലീസ് കസ്റ്റഡിയിലാണ്. ഭരണകൂടം സ്വാധീനത ചെലുത്തി സര്‍ക്കാരിനെതിരെ ശബ്ദിക്കുന്നവര്‍ക്ക് കടുത്ത പീഢനങ്ങളും ശിക്ഷാവിധികളുമാണ് രാജ്യത്ത് നടത്തി വരുന്നത്.

Categories: Breaking News, Europe, Global

About Author