ചൈനയില്‍ ബൈബിള്‍ ക്ലാസ് നടത്തിയതിന് സ്ത്രീക്ക് 3 വര്‍ഷം ജയില്‍ ശിക്ഷ

ചൈനയില്‍ ബൈബിള്‍ ക്ലാസ് നടത്തിയതിന് സ്ത്രീക്ക് 3 വര്‍ഷം ജയില്‍ ശിക്ഷ

ചൈനയില്‍ ബൈബിള്‍ ക്ലാസ് നടത്തിയതിന് സ്ത്രീക്ക് 3 വര്‍ഷം ജയില്‍ ശിക്ഷ
ഷിങ്ജാങ്: ചൈനയില്‍ ബൈബിള്‍ പഠന ക്ലാസ് നടത്തി എന്ന കുറ്റം ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്ത്രീക്ക് 3 വര്‍ഷത്തെ ജയില്‍ശിക്ഷ.

 

പടിഞ്ഞാറന്‍ ഷിങ്ജാങ് സ്വദേശിനിയായ മാഹുയിചാവോയ്ക്കാണ് ഡിസംബര്‍ 30-ന് ഷിങ്ജാങ് കോടതി ജയില്‍ ശിക്ഷ വിധിച്ചത്.

കഴിഞ്ഞ വര്‍ഷം നവംബറില്‍ മാഹൂയിചാവോ ഒരു രഹസ്യ സഭയില്‍ ബൈബിള്‍ ക്ലാസ്സ് നടത്തിയിരുന്നു. അവര്‍ക്കൊപ്പം 4 പേരെ അന്ന് സുരക്ഷാ പോലീസ് റെയ്ഡ് ചെയ്ത് അറസ്റ്റു ചെയ്തിരുന്നു.

 

സര്‍ക്കാര്‍ അനുമതിയില്ലാതെ ജനത്തെ സംഘടിപ്പിച്ചു പൊതു സമൂഹത്തിനു ശല്യം ഉണ്ടാക്കി എന്നാരോപിച്ചായിരുന്നു അറസ്റ്റ്. ഈ കേസിലാണ് വിധി വന്നത്.

 

മാ നിരപരാധിയാണെന്ന് അഭിഭാഷകന്‍ ലിഡന്‍യോങ് കോടതിയില്‍ വാദിച്ചിരുന്നു. ഈ വാദം തള്ളിയാണ് ശിക്ഷ വിധിച്ചത്.

Categories: Breaking News, Top News

About Author