യു.പിയില്‍ ആരാധനാലയത്തിനുള്ളില്‍ ആക്രമണം, 6 വിശ്വാസികള്‍ക്ക് പരിക്ക്

യു.പിയില്‍ ആരാധനാലയത്തിനുള്ളില്‍ ആക്രമണം, 6 വിശ്വാസികള്‍ക്ക് പരിക്ക്

യു. പിയില്‍ ആരാധനാലയത്തിനുള്ളില്‍ ആക്രമണം, 6 വിശ്വാസികള്‍ക്ക് പരിക്ക്
ഗൊരഖ്പൂര്‍ ‍: ഉത്തര്‍പ്രദേശില്‍ ഗൊരഖ്പൂരില്‍ ആരാധനാലയത്തില്‍ പ്രാര്‍ത്ഥനായോഗം നടക്കവെ പുറത്തുനിന്നെത്തിയ സുവിശേഷ വിരോധികള്‍ നടത്തിയ ആക്രമണത്തില്‍ പാസ്റ്റര്‍ ഉള്‍പ്പെട 6 പേര്‍ക്ക് പരിക്കേറ്റു.

 

ഡിസംബര്‍ 29-ന് വ്യാഴാഴ്ച മോട്ടി പൊക്രയിലാണ് സംഭവം നടന്നത്. ഫുള്‍ ഗോസ്പല്‍ ചര്‍ച്ചിന്റെ ആരാധനാലയത്തില്‍ അതിക്രമിച്ചു കയറിയ 60-ഓളം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കാവിക്കൊടി വീശുകയും പാസ്റ്ററെ ഹിന്ദു ശ്ലോകം ചൊല്ലുവാന്‍ നിര്‍ബന്ധിക്കുകയും, പ്രാര്‍ത്ഥനാ യോഗം തടസ്സപ്പെടുത്തുവാന്‍ ശ്രമം നടത്തുകയും ചെയ്തു. ഇതിനെ എതിര്‍ത്തപ്പോള്‍ അക്രമികള്‍ മര്‍ദ്ദിക്കുകയും ആരാധനാലത്തിന്റെ ജനല്‍ പാളികള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു.

 

പാസ്റ്റര്‍ എ.ബി. ലാല്‍ ഉള്‍പ്പെടെ 6 പേര്‍ക്കു പരിക്കേറ്റു. അക്രമങ്ങള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയപ്പോള്‍ പോലീസ് അക്രമികളെ മനസ്സിലായില്ലെന്നു പറഞ്ഞു കേസെടുക്കുകയായിരുന്നു. മതപരിവര്‍ത്തനം നടത്തുന്നു എന്നാരോപിച്ചായിരുന്നു ആക്രമണമെന്ന് പാസ്റ്റര്‍ ലാല്‍ പറഞ്ഞു.

 

യു.പി.യിലെ ലക്നൗവില്‍നിന്നും 120 കിലോമീറ്റര്‍ ദൂരെ അവാസ് വികാസ് ബദ്ഗേ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരു ക്രൈസ്തവനെ അകാരണമായി പോലീസ് അറസ്റ്റു ചെയ്ത് റിമാന്‍റിലാക്കി. ലാല്‍ജി എന്ന വിശ്വാസിയെയാണ് അറസ്റ്റു ചെയ്തത്.

 

ഇദ്ദേഹം ഹിന്ദു മതത്തില്‍നിന്നു രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനിയായതില്‍ വിരോധമുള്ളവരാണ് കേസിനു പിന്നിലെന്ന് വിശ്വാസികള്‍ ആരോപിക്കുന്നു.

Categories: Breaking News, India

About Author