അഭയാര്‍ത്ഥി ക്രൈസ്തവര്‍ക്ക് വീടൊരുക്കി ഓസ്ട്രേലിയന്‍ സര്‍ക്കാര്‍

അഭയാര്‍ത്ഥി ക്രൈസ്തവര്‍ക്ക് വീടൊരുക്കി ഓസ്ട്രേലിയന്‍ സര്‍ക്കാര്‍

അഭയാര്‍ത്ഥി ക്രൈസ്തവര്‍ക്ക് വീടൊരുക്കി ഓസ്ട്രേലിയന്‍ സര്‍ക്കാര്‍
മെല്‍ബണ്‍ ‍: മിഡില്‍ ഈസ്റ്റില്‍ യുദ്ധക്കെടുതികള്‍ക്കിടയില്‍ കഷ്ടപ്പെടുന്ന ക്രൈസ്തവര്‍ക്ക് വീടൊരുക്കി ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ മാതൃകയായി.

 

ഇറാക്ക്, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് വീടും നാടും ഉപേക്ഷിച്ച് വരുന്നവരെ പ്രശസ്ത ക്രിസ്ത്യന്‍ സംഘടനയായ ബര്‍ണബാസ് ഫണ്ട് കണ്ടെത്തി രക്ഷിച്ച് ഓസ്ട്രേലിയായിലെത്തിക്കുകയായിരുന്നു.

 

2015 നവംബര്‍ മുതല്‍ 2016 ഡിസംബര്‍ വരെ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ 20,092 വിസകളാണ് അനുവദിച്ചു നല്‍കിയത്. ഇതില്‍ 8,317 അഭയാര്‍ത്ഥികളെ ഓസ്ട്രേലിയയില്‍ എത്തിക്കാന്‍ കഴിഞ്ഞു. ഇതില്‍ 823 ക്രിസ്ത്യന്‍ അഭയാര്‍ത്ഥികള്‍ക്കും വീടും ഒരുക്കിക്കൊടുത്തു.

 

ബാക്കിയുള്ളവരെക്കൂടി ഉടന്‍ പരിഗണിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. മിഡില്‍ ഈസ്റ്റില്‍ ഐ.എസും വിവിധ ഭരണകൂടങ്ങളും തമ്മിലുള്ള യുദ്ധം രൂക്ഷമായ പശ്ചാത്തലത്തിലാണ് ക്രൈസ്തവ സന്നദ്ധ സംഘടനയുടെ ഇടപെടലുകളുണ്ടായത്.

 

ആദ്യം അവര്‍ക്കുവേണ്ടി അടിസ്ഥാന സൗകര്യങ്ങളൊരുക്കി അവരെ സുരക്ഷിതമായി ഓസ്ട്രേലിയായിലെത്തിക്കുകയാണ് സംഘടന ചെയ്ത്.

About Author