സഭാ ആരാധനയ്ക്കിടയില്‍ തീവ്രവാദി ആക്രമണം: 31 പേര്‍ മരിച്ചു

സഭാ ആരാധനയ്ക്കിടയില്‍ തീവ്രവാദി ആക്രമണം: 31 പേര്‍ മരിച്ചു

സഭാ ആരാധനയ്ക്കിടയില്‍ തീവ്രവാദി ആക്രമണം: 31 പേര്‍ മരിച്ചു
ടറാബ: നൈജീരിയായിലെ ടറാബ സംസ്ഥാനത്ത് ഞായറാഴ്ച രണ്ടു സഭകളില്‍ ആരാധന നടക്കുമ്പോള്‍ ഇസ്ളാമിക തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ രണ്ടു പാസ്റ്റര്‍മാര്‍ അടക്കം 31 വിശ്വാസികള്‍ കൊല്ലപ്പെട്ടു.

 

ഒക്ടോബര്‍ 19-ന് രാവിലെ ടറാബയിലെ ഗിണ്ടിന്‍വായ, സോണ്ടി ഗ്രാമങ്ങളിലെ രണ്ട് ക്രിസ്ത്യന്‍ റിഫോമ്ഡ് ചര്‍ച്ച് ഓഫ് ക്രൈസ്റ്റിന്റെ ആരാധനാ സമയത്തായിരുന്നു ആയുധധാരികളായ ഭീകരരെത്തി വെടിവെയ്പു നടത്തിയത്. രണ്ടു സഭകളിലെയും പാസ്റ്റര്‍മാര്‍ ഉള്‍പ്പെടെ 31 വിശ്വാസികള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു.

 

തീവ്രവാദികള്‍ പട്ടാള വേഷത്തിലായിരുന്നു കടന്നു വന്നത്. ബോക്കോഹറാം പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നില്‍ ‍. ക്രൈസ്തവരെ ഉന്മൂലനം വരുത്തുവാനായി കഴിഞ്ഞ ജനുവരി മുതല്‍ തീവ്രവാദികള്‍ നടത്തുന്ന
7-ാമത്തെ കൂട്ടക്കൊലയാണിതെന്ന് റിഫോമ്ഡ് ചര്‍ച്ച് ഓഫ് ക്രൈസ്റ്റ് പ്രസിഡന്റ് റവ. കാലേബ് അഹമ പറഞ്ഞു.

 

ഞയറാഴ്ചത്തെ സഭാ ആരാധനയില്‍ ഇത് മൂന്നാമത്തെ ആക്രമണമാണെന്നും കാലേബ് വ്യക്തമാക്കി. ഗിണ്ടിന്‍ ചര്‍ച്ചില്‍ 4 പേരും സോണ്ടിയില്‍ 27 പേരുമാണ് കൊല്ലപ്പെട്ടത്. നൈജീരിയായില്‍ 6 മാസത്തിനിടയില്‍ തീവ്രവാദികളുടെ ആക്രമണങ്ങളില്‍ ഇതുവരെയായി 1631 ക്രൈസ്തവര്‍ കൊല്ലപ്പെടുകയുണ്ടായി.

About Author