മൂന്നാം യെരുശലേം ദൈവാലയം: യഹൂദര്‍ യാക്കോബിന്റെ ആടുകളെ നാട്ടിലെത്തിക്കുന്നു

മൂന്നാം യെരുശലേം ദൈവാലയം: യഹൂദര്‍ യാക്കോബിന്റെ ആടുകളെ നാട്ടിലെത്തിക്കുന്നു

മൂന്നാം യെരുശലേം ദൈവാലയം: യഹൂദര്‍ യാക്കോബിന്റെ ആടുകളെ നാട്ടിലെത്തിക്കുന്നു
യെരുശലേം: യഹൂദര്‍ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്ന സാക്ഷാത്ക്കാരമായ മൂന്നാം യെരുശലേം ദൈവാലയ നിര്‍മ്മിതിക്കായി തയ്യാറെടുക്കുന്നതിനിടയില്‍ അവരുടെ പിതാക്കന്മാരുടെ പഴയ പാരമ്പര്യം കൂടി കോര്‍ത്തിണക്കിയുള്ള പ്രവര്‍ത്തനത്തിന്റെ ഫല സമൃദ്ധി യിസ്രായേലില്‍ കണ്ടു തുടങ്ങി.

 

പൂര്‍വ്വ പിതാവായ യാക്കോബിന്റെ കാലത്തുണ്ടായിരുന്ന ആടുകളെ തങ്ങളുടെ സ്വന്തം നാട്ടിലെത്തിക്കുന്നതിലാണ് ചില യഹൂദന്മാരുടെ ശ്രദ്ധ. യഹൂദന്മാരുടെ തനതു പാരമ്പര്യത്തിലുള്ള പഴയ ആടുകള്‍ ഇപ്പോള്‍ യിസ്രായേലില്‍ ഇല്ല. ഇപ്പോള്‍ വടക്കേ അമേരിക്കന്‍ രാജ്യങ്ങളിലാണ് ഇവയെ കണ്ടു വരുന്നത്.

 

യഹൂദന്മാരുടെ പഴയ യെരുശലേം ദൈവാലയത്തില്‍ യിസ്രായേലില്‍ വളര്‍ന്നു വന്നിരുന്ന ആടുകളെ യാഗം കഴിക്കാനും, സ്വന്ത ആവശ്യത്തിനുമായി അന്ന് യഹൂദര്‍ ഉപയോഗിച്ചിരുന്നു.
യാക്കോബ് നിരവധി ആട്ടിന്‍കൂട്ടങ്ങളുടെ ഉടമയായിരുന്നു. തന്റെ മാതൃ സഹോദരനായ ലാബാന്റെ വീട്ടില്‍ മൃഗങ്ങളെ മേയ്ക്കുന്ന ജോലിയിലായിരുന്നുവെങ്കിലും തന്റെ സ്വന്ത ദേശത്തേക്കു മടങ്ങുന്നതിനു മുമ്പായി കോലാടുകളെയും ചെമ്മരിയാടുകളെയുമൊക്കെ വേര്‍തിരിച്ചതായും പിന്നീട് സകല മൃഗ സമ്പത്തുമായി തന്റെ പിതാവിന്റെ അടുക്കലേക്കു ഓടിപ്പോകുന്ന ചരിത്രം ബൈബിളില്‍ കാണുന്നു. (ഉല്‍പ്പത്തി. 30,31) പിന്നീട് യാക്കോബ് തന്റെ മകന്‍ യോസെഫ് താമസിക്കുന്ന മിസ്രയിമിലേക്കു പോകുമ്പോള്‍ 11 മക്കളും തന്റെ ആടുമാടുകള്‍ ഉള്‍പ്പെടെയുള്ള വളര്‍ത്തു മൃഗങ്ങളേയും കൊണ്ടുപോയതായും കാണുന്നു.

 

അങ്ങനെ യഹൂദ ചരിത്രത്തില്‍ ഇന്നുവരെയുള്ള 5000 വര്‍ഷം യഹൂദന്മാരും യാക്കോബിന്റെ ആടുകളുമായുള്ള ആത്മ ബന്ധം നിലനില്‍ക്കുന്നു. പ്രത്യേകിച്ച് മൂന്നാം യെരുശലേം ദൈവാലയം പണിയുമ്പോള്‍ അവരുടെ പഴയ പാരമ്പര്യ ജീവിത ശൈലി നിലനിര്‍ത്തണമെന്നുള്ള ആഗ്രഹത്താല്‍ യഹൂദ ദമ്പതികളായി ഗില്ലും ജെന്നി ലെവിന്‍സിയും മുന്‍കൈ എടുത്ത് യിസ്രായേലിലെ പഴയ ആടുകള്‍ക്ക് വംശനാശം നേരിട്ടിട്ടില്ലാത്ത കാനഡയിലെത്തി അവിടെനിന്നും നിരവദി ആടുകളെ യിസ്രായേലിലെത്തിക്കുവാനുള്ള നടപടികാളാരംഭിച്ചു.

 

13 വര്‍ഷത്തെ യിസ്രായേലും കാനഡയും നേരിട്ടുള്ള രാജ്യാന്തര ഇടപെടലിനും, ചര്‍ച്ചകള്‍ക്കും ശേഷമായി കഴിഞ്ഞ നവംബര്‍ 30-ന് 119 ആടുകളെ കയറ്റിയ വിമാനം ആദ്യമായി യിസ്രായേലില്‍ ലാന്‍ഡു ചെയ്തു. യിസ്രായേലിലെ പഴയ ആടുകളുടെ വംശത്തില്‍പെട്ട വിവിധ വര്‍ണത്തിലും, ആകൃതിയിലുമുള്ള 4 കൊമ്പുകളുള്ള ആടുകളാണിവ. തുടര്‍ന്നും യിസ്രായേലിലേക്കു ആടുകളെ കൊണ്ടുവരുവാനാണ് പദ്ധതി. ഇപ്പോള്‍ ഇവയ്ക്കു “ജേക്കബ് ഷീപ്പ്” യാക്കോബിന്റെ ആടുകള്‍ എന്നു പേരിട്ടിരിക്കുകയാണ്. ഈ ആടുകളെ വടക്കന്‍ യിസ്രായേലിലെ ഗോലാന്‍ കുന്നില്‍ ഒരു ആടു ഫാം ഉണ്ടാക്കി പ്രത്യേകം പരിപാലിച്ചു വരികയാണ്. ഇവയുടെ വംശ വര്‍ദ്ധനവിനുള്ള പരിശ്രമത്തിലാണ് യുവ ദമ്പതികള്‍ ‍.

 
യിസ്രായേല്‍ ദൈവത്തില്‍നിന്നകന്നപ്പോള്‍ യിരെമ്യാവ് പ്രവാചകനിലൂടെ ദൈവം ഒരു ചോദ്യം ചോദിക്കുന്നു. “നീ തലപൊക്കി വടക്കുനിന്നു വരുന്നവരെ നോക്കുക, നിനക്കു നല്‍കിയിരുന്ന കൂട്ടം നിന്റെ മനോഹരമായ ആട്ടിന്‍കൂട്ടം എവിടെ? (യിരെ. 13:20). ഈ ചോദ്യത്തിനു നൂറ്റാണ്ടുകള്‍ക്കു ശേഷം ഗില്ലും ജെന്നിയും ഉത്തരം കണ്ടെത്തിയിരിക്കുകയാണെന്ന് ഇവര്‍ പറയുന്നു.

 
യഹൂദര്‍ യെരുശലേം ദൈവാലയം നിര്‍മ്മിക്കാനുള്ള എല്ലാ ഒരുക്കങ്ങളും അതിന്റെ പൂര്‍ത്തീകരണത്തിലേക്കു എത്തിക്കൊണ്ടിരിക്കുകയാണ്. അതിനു മുമ്പായി നടക്കേണ്ടുന്ന അതി പ്രധാനമായ ഒരു മഹാ സംഭവം ലോകത്തു നടക്കാന്‍ പോവുകയാണ്. അത് നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ രണ്ടാം മടങ്ങിവരവാണ്.

About Author