പൂര്‍ണ്ണ ആരോഗ്യവാന്മാരായ 100 പേരില്‍ ഒരാള്‍ ഹൃദ്രോഗിയെന്ന് പഠനം

പൂര്‍ണ്ണ ആരോഗ്യവാന്മാരായ 100 പേരില്‍ ഒരാള്‍ ഹൃദ്രോഗിയെന്ന് പഠനം

പൂര്‍ണ്ണ ആരോഗ്യവാന്മാരായ 100 പേരില്‍ ഒരാള്‍ ഹൃദ്രോഗിയെന്ന് പഠനം
ലണ്ടന്‍ ‍: പൂര്‍ണ്ണ ആരോഗ്യവാന്മാരായ 100 പേരില്‍ ഒരാള്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ കഴിവുള്ള ജീനുകളെ വഹിക്കുന്നവരാണെന്ന് ഗവേഷകര്‍ ‍.

 

ലണ്ടന്‍ ഇംപീരിയല്‍ കോളേജിലെയും, എം.ആര്‍ ‍.സി ക്ലിനിക്കല്‍ സയന്‍സ് സെന്ററിലെയും ശാസ്ത്രജ്ഞര്‍ ചേര്‍ന്ന് നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തല്‍ ‍. ലോക ജനസംഖ്യയുടെ ഒരു ശതമാനം പേര്‍ ഹൃദ്രോഗ ഭീഷണിയിലാണ്.

 

മദ്യപാനം മൂലമോ, ഗര്‍ഭാവസ്ഥയിലുണ്ടാകുന്ന അസാധാരണ പിരമുറുക്കള്‍ മൂലമോ ആളുകള്‍ പൂര്‍ണ്ണ ആരോഗ്യവാനാണെങ്കില്‍ പോലും ഹൃദ്രോഗത്തിനടിമയാകുമെന്നും ഗവേഷകര്‍ പറയുന്നു. പരിവര്‍ത്തനം സംഭവിച്ച ജീനുകളുള്ള (ടിടിന്‍ ‍) എലികളെ നിരീക്ഷിച്ചാണ് ഈ നിഗമനത്തിലെത്തിയത്.

 

ഇത്തരം ജീനുകളുള്ള എലികള്‍ ആരോഗ്യമുള്ളവയായി കാണുന്നുവെങ്കിലും പെട്ടന്ന് പിരമുറുക്കം ഉണ്ടാകുമ്പോള്‍ ഹൃദയ പേശികള്‍ക്ക് അസാധാരണമായ മാറ്റം ഉണ്ടാകുന്നു. ഹൃദയ പേശികള്‍ നീണ്ട് വലിയുകയും തന്മൂലം ശരീരത്തിലേക്ക് ആവശ്യാനുസരണം രക്തം പമ്പ് ചെയ്യാന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന ഡിലേറ്റഡ് കാര്‍ഡിയോ മയോപതി എന്ന രോഗമാണിത്.

 

ആരോഗ്യമുള്ള 1400 പേരെ പരീക്ഷിച്ചതില്‍ 15 പേര്‍ക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട ടിടിന്‍ ജീനുണ്ട്. ടിടിന്‍ ജീന്‍ ഉള്ളവരുടെ ഹൃദയത്തിന്റെ അറ കുറച്ച് വികസിച്ചതായിരിക്കുമെന്ന് ഇപ്പോള്‍ കണ്ടെത്തിയിട്ടുണ്ട്. പ്രൊഫസര്‍ സ്റ്റുവര്‍ട്ട് കുക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്.

Categories: Breaking News, Europe, Health

About Author

Related Articles