ക്രിസ്തുവിനെ സ്വീകരിച്ച മുന്‍ മുസ്ലീം ഷെയ്ക്കിനെ ആക്രമിച്ചു

ക്രിസ്തുവിനെ സ്വീകരിച്ച മുന്‍ മുസ്ലീം ഷെയ്ക്കിനെ ആക്രമിച്ചു

ക്രിസ്തുവിനെ സ്വീകരിച്ച മുന്‍ മുസ്ലീം ഷെയ്ക്കിനെ ആക്രമിച്ചു
കഴക്കന്‍ ഉഗാണ്ട: യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ച് കുടുംബമായി ആത്മാവിലും സത്യത്തിലും ആരാധിച്ചു വന്ന മുന്‍ മുസ്ലീം ഷെയ്ക്കിനെ ഒരു സംഘം ആളുകള്‍ ക്രൂരമായി ആക്രമിക്കുകയും ചോളം കൃഷി വിളവ് നശിപ്പിക്കുകയും ചെയ്തു.

 

ഉഗാണ്ടയിലെ ബൂട്ടലീജ ജില്ലയില്‍ ബുഫുജു ഗ്രാമത്തിലെ താമസക്കാരനായ മാലിക് ഹിജെനിയാ (30) നെയാണ് ആക്രമിച്ചു പരിക്കേല്‍പ്പിച്ചത്. നവംബര്‍ 23-ന് ഗ്രാമീണരായ ഒരു സംഘം മുസ്ലീങ്ങള്‍ മാലിക്കിനെ ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. തലയ്ക്കും, ദേഹമാസകലവും പരിക്കേറ്റു. വലതു കൈ തല്ലിയൊടിച്ചു.

 

ഏപ്രില്‍ 16-ന് മാലിക്കും ഭാര്യയും രണ്ടു കുട്ടികളും ഇസ്ലാം മതം വിട്ട് ക്രിസ്ത്യാനിയായിത്തീര്‍ന്നു. തുടര്‍ന്ന് രഹസ്യമായി അകലെയുള്ള ഒരു സഭയില്‍ കര്‍ത്താവിനെ ആരാധിച്ചു വരികയായിരുന്നു. എന്നാല്‍ നവംബര്‍ 13-നു താന്‍ നേരത്തെ സേവനം ചെയ്തിരുന്ന മുസ്ലീം മോസ്ക്കില്‍ ഈ വിവരം അറിഞ്ഞു.

 

ഇതെത്തുടര്‍ന്നു ബന്ധുക്കളും മുസ്ലീങ്ങളും ഇവര്‍ക്കെതിരെ തിരിഞ്ഞു നിരന്തരം ഭീഷണി ഉയര്‍ത്തിയിരുന്നു. അവര്‍ ഇസ്ലം മതത്തിലേക്കു വരുവാന്‍ നിരന്തരം നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. ഇതിനായി മാലിക്കിന്റെ മൊബൈല്‍ ഫോണിലേക്ക് എസ്.എം.എസ്. അയച്ചു ഭീഷണി മുഴക്കി.

 

തുടര്‍ന്നു വിളവെടുപ്പിനു പാകമായി നിന്ന ചോളം നശിപ്പിക്കുകയും ക്രൂരമായി ആക്രമിക്കുകയുമായിരുന്നു. അബോധാവസ്ഥയിലായ മാലിക്കിനെ പിന്നീട് ചിലര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

About Author