കരിയംപ്ലാവ് കണ്‍വന്‍ഷന്‍ ജനുവരി 9 മുതല്‍

കരിയംപ്ലാവ് കണ്‍വന്‍ഷന്‍ ജനുവരി 9 മുതല്‍

കരിയംപ്ലാവ് കണ്‍വന്‍ഷന്‍ ജനുവരി 9 മുതല്‍
കരിയംപ്ലാവ്: ഡബ്ല്യു.എം.ഇ. സഭകളുടെ 68-മതു ദേശീയ കണ്‍വന്‍ഷന്‍ ജനുവരി 9-15 വരെ കരിയംപ്ലാവ് ഹെബ്രോന്‍ സ്റ്റേഡിയത്തില്‍ നടക്കും. ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ ഒ.എം. രാജുക്കുട്ടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ കൌണ്‍സില്‍ ഒരുക്കങ്ങള്‍ വിലയിരുത്തി.

 

പൊതുയോഗങ്ങള്‍ , പവര്‍ കോണ്‍ഫ്രന്‍സുകള്‍ , ബൈബിള്‍ സ്റ്റഡി, പ്രതിനിധി സമ്മേളനം, സഹോദരി സമ്മേളനം, സണ്ടേസ്കൂള്‍ – യുവജന സമ്മേളനങ്ങള്‍ ‍, മിഷനറി സമ്മേളനം, പെന്തക്കോസ്ത് ഐക്യ സമ്മേളനം, സ്നാനം, സംയുക്ത ആരാധന, കര്‍ത്തൃമേശ എന്നിവ ഉണ്ടായിരിക്കും.

 
വിവിധ ദിവസങ്ങളില്‍ പാസ്റ്റര്‍മാരായ ഡി.സി.എച്ച്. ബര്‍ദന്‍ , ജോഷ്വാ, ജി. ഗബ്രിയേല്‍ , എം.എം. മത്തായി എന്നിവര്‍ നേതൃത്വം നല്‍കും. ദിവസവും രാവിലെ അഞ്ചിനു കാത്തിരിപ്പു പ്രാര്‍ത്ഥന, എട്ടിനു ബൈബിള്‍ സ്റ്റഡി, പകല്‍ 10-നും, 2-നും വൈകിട്ട് 6-നും പൊതുയോഗങ്ങള്‍ , വെള്ളിയാഴ്ച 10-നു പ്രതിനിധി സമ്മേളനം , 2-നു സഹോദരി സമ്മേളനം, ശനി രാവിലെ 8-നു സ്നാന ശുശ്രൂഷ, 10-നു സണ്ടേസ്കൂള്‍ ‍-യുവജന സമ്മേളനം, 2-നു മിഷനറി സമ്മേളനം എന്നിവ നടക്കും.

 
ഞായറാഴ്ച രാവിലെ 9-നു കര്‍ത്തൃ മേശയും സംയുക്ത ആരാധനയും ഉണ്ടായിരിക്കും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വിശ്വാസികളും ഇന്‍ഡ്യക്കു പുറമേ അമേരിക്ക, യൂറോപ്പ്, ഗള്‍ഫ് എന്നിവിടങ്ങളില്‍ നിന്നെത്തുന വിശ്വാസികളും പങ്കെടുക്കും.

 

സംബന്ധിക്കുന്ന മുഴുവന്‍ വിശ്വാസികള്‍ക്കും ഭക്ഷണം നല്‍കുവാനുള്ള ക്രമീകരണം ചെയ്യുന്നുണ്ട്. പാസ്റ്റര്‍ കെ.എം. പൌലോസ് ജനറല്‍ കണ്‍വീനറായി പാസ്റ്റര്‍മാരായ സി.പി. ഐസക്, ജെയിംസ് വി. ഫിലിപ്പ്, ജി. ഗബ്രിയേല്‍ , സി.എം. സാബു, എന്‍ . ജെ. ജോസഫ്, കെ.ജി. പ്രസാദ് തുടങ്ങിയവരടങ്ങിയ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നു.

Categories: Breaking News, Convention

About Author