മുഖത്ത് കീടനാശിനി സ്പ്രേ ചെയ്ത് ബാധയൊഴിപ്പിക്കുന്ന പാസ്റ്റര്‍

മുഖത്ത് കീടനാശിനി സ്പ്രേ ചെയ്ത് ബാധയൊഴിപ്പിക്കുന്ന പാസ്റ്റര്‍

മുഖത്ത് കീടനാശിനി സ്പ്രേ ചെയ്ത് ബാധയൊഴിപ്പിക്കുന്ന പാസ്റ്റര്‍
ജോഹന്നാസ്ബര്‍ഗ്ഗ്: അന്ത്യകാലത്ത് ദൈവനാമം ദുഷിപ്പിക്കുന്ന പ്രവണതകള്‍ വര്‍ദ്ധിച്ചു വരുമെന്നുള്ള ആശങ്ക നിലനില്‍ക്കുന്ന ഈ സമയത്ത് ദക്ഷിണാഫ്രിക്കയില്‍നിന്നും ഒരു വാര്‍ത്ത കൂടി സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത് ദൈവജനത്തിന്റെ മനസ്സിന് മുറിവേല്‍പ്പിക്കുന്നു.

 

ഇപ്പോള്‍ ലിംപോയിലെ മൗണ്ട് സയോണ്‍ ജനറല്‍ അസ്സംബ്ലി സഭയിലെ ലെതബോറബാളഗോ എന്ന പാസ്റ്ററാണ് താരം. ഇയാളുടെ സഭയില്‍ കടന്നു വരുന്ന വിശ്വാസികളില്‍ പിശാചു ബാധിതര്‍ ‍, രോഗബാധിതര്‍ എന്നിവര്‍ക്ക് ചെയ്യുന്ന ശുശ്രൂഷയാണ് വിചിത്രം. താന്‍ സ്റ്റേജില്‍നിന്നു ആളുകളെ മുന്നോട്ടു ക്ഷണിക്കും.

 

പിശാചു ബാധിച്ചവരും, എയ്ഡ്സ്, കുഷ്ഠം എന്നീ രോഗങ്ങള്‍ വന്നവരും പാസ്റ്റര്‍ക്കു മുന്നിലേക്കു വരുമ്പോള്‍ കയ്യിലിരിക്കുന്ന ഹാന്‍ഡ് പമ്പില്‍ നിറച്ചിരിക്കുന്ന കീടനാശിനിയുള്ള മരുന്ന് സ്പ്രേ ചെയ്യുകയാണ് പതിവ്.

 

വിശ്വാസികളുടെ കണ്ണിലും മുഖത്തുമായി ശക്തിയായി സ്പ്രേ ചെയ്തു കഴിയുമ്പോള്‍ അവര്‍ ദുഷ്ട ശക്തികളില്‍നിന്നും വിടുതല്‍ നേടിയെന്നും, ദൈവം പറഞ്ഞിട്ടാണ് താനിതു ചെയ്യുന്നതെന്നും ഇയാള്‍ അവകാശപ്പെടുന്നു.

 

ശ്വസിച്ചാല്‍ തലകറക്കം, ശ്വാസംമുട്ടല്‍ എന്നിവ അനുഭവപ്പെടുന്ന ‘ഡും’ എന്ന കീടനാശിനിയാണ് ഉപയോഗിക്കുന്നത്. ഇയാളുടെ വെളിവുകേടിനെതിരെ വിവിധ മത, സാമുദായിക, സാംസ്ക്കാരിക പ്രവര്‍ത്തകര്‍ രംഗത്തു വന്നിട്ടുണ്ട്.

Categories: Breaking News, Global, Top News

About Author

Related Articles