പാക്കിസ്ഥാനില്‍ 11 ക്രിസ്ത്യന്‍ ടിവി ചാനലുകള്‍ക്ക് നിരോധനം

പാക്കിസ്ഥാനില്‍ 11 ക്രിസ്ത്യന്‍ ടിവി ചാനലുകള്‍ക്ക് നിരോധനം

പാക്കിസ്ഥാനില്‍ 11 ക്രിസ്ത്യന്‍ ടിവി ചാനലുകള്‍ക്ക് നിരോധനം
ഇസ്ലാമബാദ്: പാക്കിസ്ഥാനില്‍ 11 ക്രിസ്ത്യന്‍ ടിവി ചാനലുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. ‘നിയമ വിരുദ്ധമെന്ന്’ ആരോപിച്ച് പാക്കിസ്ഥാന്‍ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി (PERMRA) യാണ്എല്ലാ ക്രിസ്ത്യന്‍ ടെലിവിഷന്‍ ചാനലുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയത്.

 

സെപ്റ്റംബര്‍ 23 മുതല്‍ ടെലിവിഷന്‍ ചാനല്‍ മേധാവികള്‍ക്ക് ഇതു സംബന്ധിച്ച് നോട്ടീസുകള്‍ അയച്ചിരുന്നു. ഒക്ടോബര്‍ 15 മുതല്‍ നിരോധനം ഏര്‍പ്പെടുത്തുകയായിരുന്നു. ഇതോടനുബന്ധിച്ച് ചില ടെലിവിഷന്‍ ചാനല്‍ ഓഫീസുകളില്‍ പോലീസ് നടത്തിയ റെയ്ഡില്‍ 6 പേരെ അറസ്റ്റു ചെയ്യുകയുമുണ്ടായി.

 

പാക്കിസ്ഥാനില്‍ ദീര്‍ഘ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വന്നിരുന്ന ഐസ്സക് ടിവി, കാതോലിക് ടിവി, മുതലായവും ഇതില്‍ ഉള്‍പ്പെടും. ഇതില്‍ പലതും 20 വര്‍ഷത്തോളം രാജ്യത്ത് പ്രക്ഷേപണം നടത്തി വന്നിരുന്ന ചാനലുകളാണ്.

 

24 മണിക്കൂറും പ്രവര്‍ത്തിച്ചു വരുന്ന ഈ ചാനലുകളിലൂടെ വിദേശ പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നുവെന്നും മതപരമായ കാര്യങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്കു എത്തുന്നുവെന്നും ഒക്കെയുളള കാരണങ്ങളാണ് അധികാരികളെ നിരോധനമേര്‍പ്പെടുത്തുവാന്‍ പ്രേരിപ്പിക്കുന്നതെന്ന് ക്രൈസ്തവ സഭാ നേതാക്കള്‍ അഭിപ്രായപ്പെടുന്നു.

 

ജനത്തിനു ദൈവവചനം ആധികാരികമായി പങ്കുവെയ്ക്കുവാനുള്ള ഏറ്റവും പറ്റിയ അവസരമാണ് ടിവി പ്രക്ഷേപണത്തിലൂടെ നടന്നു വരുന്നത്. പാക്കിസ്ഥാനില്‍ ക്രൈസ്തവ പ്രവര്‍ത്തനങ്ങള്‍ക്കും,

 

സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കും പരസ്യമായ നിയന്ത്രണങ്ങളുണ്ട്. ഇതിനു പരിഹാരമായി ക്രൈസ്തവര്‍ ടെലിവിഷന്‍ മീഡിയകളിലൂടെ ജനഹൃദയങ്ങളിലേക്ക് എത്തുന്നത് ഭരണകൂടത്തിനു തലവേദന തന്നെയാണ്.

Categories: Breaking News, Top News

About Author