കേരളത്തിലെ യുവജനങ്ങളില്‍ 8-ല്‍ ഒരാള്‍ക്ക് മാനസിക പ്രശ്നമുണ്ടെന്ന് റിപ്പോര്‍ട്ട്

കേരളത്തിലെ യുവജനങ്ങളില്‍ 8-ല്‍ ഒരാള്‍ക്ക് മാനസിക പ്രശ്നമുണ്ടെന്ന് റിപ്പോര്‍ട്ട്

കേരളത്തിലെ യുവജനങ്ങളില്‍ 8-ല്‍ ഒരാള്‍ക്ക് മാനസിക പ്രശ്നമുണ്ടെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: കേരളത്തില്‍ പ്രായപൂര്‍ത്തിയായ എട്ടുപേരില്‍ ഒരാള്‍ക്കു മാനസിക പ്രശ്നമുണ്ടെന്നു പഠന റിപ്പോര്‍ട്ട്.

18 വയസ്സിനു മുകളില്‍ പ്രായമുള്ള 12.43% പേര്‍ മാനസിക വെല്ലുവിളികളെ നേരിടുന്നവരാണെന്ന് സംസ്ഥാന മാനസീകാരോഗ്യ അതോറിട്ടിയും ദേശീയ ആരോഗ്യ മിഷനും ചേര്‍ന്നു നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു.

 

കൊല്ലം, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍ ‍. ഇത് സര്‍ക്കാരിന്റെ ആരോഗ്യ നയത്തില്‍ ഉള്‍പ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പു മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.

 

ഗുരുതരമായ മാനസിക വൈകല്യം (സൈക്കോസിസ്) മൂലം ദുരിതമനുഭവിക്കുന്ന 0.71% പേര്‍ കേരളത്തിലുണ്ട്. 9 ശതമാനം പേര്‍ വിഷാദ രോഗത്തിനു അടിമകളാണ്. 1.46% പേര്‍ മദ്യപാനവുമായി ബന്ധപ്പെട്ട് മാനസിക ദുരിതമനുഭവിക്കുന്നു.

 

പരിശീലനം ലഭിച്ച ആശാ വര്‍ക്കര്‍മാരാണ് സര്‍വ്വേ നടത്തിയത്. സര്‍വ്വേയ്ക്കു നേതൃത്വം നല്‍കിയ ഡോ. ഡി. രാജു ആലപ്പുഴ മെഡിക്കല്‍ കോളേജിലെ സൈക്യാട്രി വിഭാഗം തലവന്‍ ഡോ. വി. സതീഷ് എന്നിവര്‍ ചേര്‍ന്ന് റിപ്പോര്‍ട്ട് കൈമാറി.

Categories: Breaking News, Kerala

About Author

Related Articles