വൈ. പി. ഇ. സ്റ്റേറ്റ് ക്യാമ്പ് ഡിസംബര്‍ 26-28

വൈ. പി. ഇ. സ്റ്റേറ്റ് ക്യാമ്പ് ഡിസംബര്‍ 26-28

വൈ. പി. ഇ. സ്റ്റേറ്റ് ക്യാമ്പ് ഡിസംബര്‍ 26-28
മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കേരളാ സ്റ്റേറ്റ് യുവജന (വൈ.പി.ഇ) ക്യാമ്പ് 2016 ഡിസംബര്‍ 26 മുതല്‍ 28 വരെ ചെങ്ങന്നൂര്‍ പുത്തന്‍കാവ് SBS ക്യാമ്പ് സെന്ററില്‍ വച്ച് നടക്കും.

 

സ്റ്റേറ്റ് യൂത്ത് ഡയറക്ടര്‍ പാസ്റ്റര്‍ സജി ഏബ്രഹാം ക്യാമ്പ് ഉദ്ഘാടനം ചെയ്യും. സ്റ്റേറ്റ് ഓവര്‍സീയര്‍ റവ. സി. സി. തോമസ്, പാസ്റ്റര്‍മാരായ പി. ജി. മാത്യൂസ്, പി. ആര്‍ ‍. ബേബി, എബി അയിരൂര്‍ ‍, പ്രിന്‍സ് തോമസ്, ചെറി ജോര്‍ജ്ജ്, റെജി ശാസ്താംകോട്ട, സിസ്റ്റര്‍ സൂസന്‍ മാത്യു എന്നിവര്‍ വിവിധ സെഷനുകളില്‍ ക്ലാസ് എടുക്കും.

 

ഡോ. ബ്ലെസന്‍ മേമന ഗാനങ്ങള്‍ ആലപിക്കും. 12 വയസിനു താഴെ പ്രായമുള്ളവര്‍ക്ക് പ്രത്യേക സെഷനുണ്ടായിരിക്കും. “ഓവര്‍കം” എന്നതാണ് ചിന്താവിഷയം. 26 – തീയതി രാവിലെ 9 മണി മുതല്‍ സ്റ്റേറ്റ് താലന്ത് പരിശോധനയും വൈകിട്ട് 5.30ന് ക്യാമ്പ് ആരംഭിക്കുകയും ചെയ്യും. 28-ാം തീയതി ഉച്ചയ്ക്ക് 1.30ന് ക്യാമ്പ് സമാപിക്കും.

ആയിരത്തോളം യുവജനങ്ങള്‍ പങ്കെടുക്കുന്ന ക്യാമ്പിന്റെ ക്രമീകരണങ്ങള്‍ക്ക് സ്റ്റേറ്റ് സെക്രട്ടറി ബ്രദര്‍ സാംസണ്‍ വി. ജോര്‍ജ്ജ്, സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ ബ്രദര്‍ മാത്യു ബേബി, പാസ്റ്റര്‍മാരായ എ. പി. അഭിലാഷ്, ബിനു ചെറിയാന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.

Categories: Breaking News, Kerala

About Author

Related Articles