സോദരി സമാജം സംസ്ഥാന ക്യാമ്പ് അടൂരില്‍

സോദരി സമാജം സംസ്ഥാന ക്യാമ്പ് അടൂരില്‍

സോദരി സമാജം സംസ്ഥാന ക്യാമ്പ് അടൂരില്‍

കുമ്പനാട്: ഐപിസി സംസ്ഥാന സോദരി സമാജം ക്യാമ്പ് ഡിസംബര്‍ 4-6 വരെ അടൂര്‍ മര്‍ത്തോമ്മാ യൂത്ത് സെന്ററില്‍ നടക്കും.

“എഴുന്നേറ്റു പ്രകാശിക്ക” എന്നതാണ് ചിന്താവിഷയം.

പാസ്റ്റര്‍ കെ.സി. തോമസ് ഉദ്ഘാടനം ചെയ്യും.

സിസ്റ്റര്‍ ആനി സ്റ്റീഫന്‍ മുഖ്യ പ്രസംഗകയായിരിക്കും.

പാസ്റ്റര്‍മാരായ ഫിലിപ്പ് പി. തോമസ്, സി.സി. ഏബ്രഹാം, തോമസ് ഫിലിപ്പ്, ഫിലിപ്പ് വെണ്മണി. വര്‍ഗീസ് ബേബി എന്നിവരും പ്രസംഗിക്കും.

കാത്തിരിപ്പു യോഗങ്ങള്‍ ‍, ചര്‍ച്ചകള്‍ ‍, വചന ധ്യാനം, സാക്ഷ്യങ്ങള്‍ ‍, ആരാധന, കൗണ്‍സിലിംഗ്, താലന്തു നൈറ്റ്, മിഷന്‍ ചലഞ്ച് എന്നിവ ഉണ്ടായിരിക്കും.

പ്രസിഡന്‍റ് ഏലിയാമ്മ തോമസ്, സെക്രട്ടറി ലില്ലി റെജി എന്നിവര്‍ നേതൃത്വം നല്‍കും.

കുടുതല്‍ വിവരങ്ങള്‍ക്ക്: 9747033699.

Categories: Breaking News, Kerala, Top News

About Author