നാഷണല്‍ പ്രെയര്‍ മൂവ്മെന്റ് 50 ദിന പ്രാര്‍ത്ഥന ആരംഭിച്ചു

നാഷണല്‍ പ്രെയര്‍ മൂവ്മെന്റ് 50 ദിന പ്രാര്‍ത്ഥന ആരംഭിച്ചു

നാഷണല്‍ പ്രെയര്‍ മൂവ്മെന്റ് 50 ദിന പ്രാര്‍ത്ഥന ആരംഭിച്ചു
കോഴഞ്ചേരി: നാഷണല്‍ പ്രെയര്‍ മൂവ്മെന്റിന്റെ ഈ വര്‍ഷത്തെ 5- ദിന പ്രാര്‍ത്ഥന ആരംഭിച്ചു.

നവംബര്‍ 15 മുതല്‍ ജനുവരി 3 വരെയാണ് പ്രാര്‍ത്ഥന നടക്കുക. പ്രഥമ പ്രാര്‍ത്ഥനാ സമ്മേളനം നവംബര്‍ 15 ചൊവ്വാഴ്ച രാവിലെ 9 മുതല്‍ 2 വരെ കോഴഞ്ചേരി പെനിയേല്‍ ഹാളിലാണ് നടന്നത്.

സംസ്ഥാന ചെയര്‍മാന്‍ പാസ്റ്റര്‍ പി.ജി. മാത്യൂസ് അദ്ധ്യക്ഷത വഹിച്ചു. നാഷണല്‍ ചെയര്‍മാന്‍ ഇവാ. കെ.വി. പോള്‍ മുഖ്യ സന്ദേശം നല്‍കി.

മേജര്‍ വി.ഐ. ലൂക്ക്, പാസ്റ്റര്‍മാരായ ഷാജി കുര്യന്‍ ‍, ബെന്നി ജോസഫ്, ജോം ജോസഫ്, ജി. ജോയിക്കുട്ടി, അഡ്വ. ജോണ്‍ മത്തായി തുടങ്ങിയവര്‍ പ്രാര്‍ത്ഥനാ സെക്ഷനുകള്‍ക്ക് നേതൃത്വം നല്‍കും.

ഡബ്ല്യു.റ്റി. ജേക്കബ് ഗാനശുശ്രൂശ നടത്തും.

കേരളത്തിലെ വിവിധ സഭാ നേതാക്കളെ കൂടാതെ 14 ജില്ലകളില്‍നിന്നുമുള്ള പ്രതിനിധികള്‍ മീറ്റിംഗില്‍ പങ്കെടുക്കും.

ഒരു ജില്ലയില്‍ 7 മീറ്റിംഗ് വീതം 14 ജില്ലകളിലായി നൂറോളം പ്രാര്‍ത്ഥനാ യോഗങ്ങള്‍ സംഘടിപ്പിക്കും.

കേരളം ഇന്നു നേരിടുന്ന സാമൂഹികവും, രാഷ്ട്രീയവുമായ അക്രമങ്ങള്‍ ‍, സുവിശേഷീകരണം നേരിടുന്ന വെല്ലുവിളികള്‍ ‍, സഭകള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പീഢനങ്ങള്‍ ‍, ആഗോള ദൈവസഭയുടെ ഉണര്‍വ്വ് എന്നിവ പ്രധാന പ്രാര്‍ത്ഥനാ വിഷയങ്ങളാണ്.

പാസ്റ്റര്‍ എം.കെ. കരുണാകരന്‍ ജനറല്‍ കണ്‍വീനറായും, പാസ്റ്റര്‍മാരായ ഫിന്നി, ജോജി ഏബ്രഹാം, പി.സി. മാത്യു, തോമസ് വര്‍ഗീസ്, സുവി. എം.ഐ. വര്‍ഗീസ് തുടങ്ങിയവര്‍ കോ-ഓര്‍ഡിനേറ്റര്‍മാരായും പ്രവര്‍ത്തിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 9446125936.

About Author