ഇന്തോനേഷ്യയില്‍ ചര്‍ച്ചിനു നേരെ ബോംബെറിഞ്ഞു. പിഞ്ചു കുഞ്ഞു മരിച്ചു

ഇന്തോനേഷ്യയില്‍ ചര്‍ച്ചിനു നേരെ ബോംബെറിഞ്ഞു. പിഞ്ചു കുഞ്ഞു മരിച്ചു

ഇന്തോനേഷ്യയില്‍ ചര്‍ച്ചിനു നേരെ ബോംബെറിഞ്ഞു. പിഞ്ചു കുഞ്ഞു മരിച്ചു
സമാരിണ്ട: ഇന്തോനേഷ്യയില്‍ ചര്‍ച്ച് ഹാളിനു നേരെ തീവ്രവാദി കൈബോംബെറിഞ്ഞു.

ആക്രമണത്തില്‍ പിഞ്ചു കുഞ്ഞു മരിക്കുകയും മൂന്നു കുട്ടികള്‍ക്കു ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു.

ഇന്തോനേഷ്യയിലെ കിഴക്കന്‍ കളിമണ്ടന്‍ പ്രവിശ്യയിലെ സമാരിണ്ടയിലെ ഒയിക്കുമെനി ചര്‍ച്ചിനു നേരെയാണ് ഇസ്ലാമിക തീവ്രവാദി ബോംബെറിഞ്ഞത്.

ചര്‍ച്ചിനു മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞുങ്ങളാണ് ആക്രമണത്തിനിരകളായത്.

ആദി ഇന്റാന്‍ മാര്‍ബന്‍ എന്ന രണ്ടു വയസ്സുകാരിയാണ് കൊല്ലപ്പെട്ടത്. കുഞ്ഞിന്റെ ശരീരമാസകലം പൊള്ളലേറ്റിരുന്നു.

പരിക്കേറ്റ കുട്ടികളും രണ്ടു മൂന്നും വയസ്സുള്ളവരാണ്.

ജുഹാണ്ട എന്ന 32 കാരനായ തീവ്രവാദിയാണ് ആക്രമണത്തിനു പിന്നിലെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇയാള്‍ കറുത്ത ടീ ഷര്‍ട്ടു ധരിച്ചായിരുന്നു എത്തിയത്.

ഇതില്‍ ‘ജിഹാദ് വെ ഓഫ് ലൈഫ്’ എന്നു എഴുതിയിരുന്നു.

ഇയാളെ 2012-ല്‍ ആക്രമണത്തില്‍ അറസ്റ്റു ചെയ്ത് ജയില്‍ ശിക്ഷ അനുഭവിപ്പിച്ചു വരികയായിരുന്നു. 2014-ല്‍ മോചിതനായി.

പിന്നീട് ഇതേ വര്‍ഷം ഐ.എസില്‍ പ്രവര്‍ത്തിച്ചു എന്ന കുറ്റത്തിനും അറസ്റ്റ് വരിച്ചിട്ടുണ്ട്.

Categories: Breaking News, Top News

About Author