ട്രമ്പിന്റെ ഐതിഹാസിക വിജയം; പ്രതിക്ഷയോടെ സുവിശേഷ വിഹിത സഭകള്‍

ട്രമ്പിന്റെ ഐതിഹാസിക വിജയം; പ്രതിക്ഷയോടെ സുവിശേഷ വിഹിത സഭകള്‍

ട്രമ്പിന്റെ ഐതിഹാസിക വിജയം; പ്രതിക്ഷയോടെ സുവിശേഷ വിഹിത സഭകള്‍
വാഷിംഗ്ടണ്‍ ‍: അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഡൊണാള്‍ഡ് ട്രമ്പ് നേടിയ ഐതിഹാസിക വിജയത്തില്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടിക്കാര്‍ മാത്രമല്ല സന്തോഷിക്കുന്നത്, യു.എസിലെ ക്രൈസ്തവര്‍ പ്രത്യേകിച്ച് സുവിശേഷ വിഹിത സഭകളാണ് സന്തോഷത്തില്‍ എറെ മുന്നില്‍ ‍.

അമേരിക്കയിലെ സുവിശേഷ വിഹിത സഭകളായ പെന്തക്കോസ്തു വിഭാഗം, ബാപ്റ്റിസ്റ്റ് ഉള്‍പ്പെടെയുള്ള സുവിശേഷ വിഹിത സഭകളുടെ 81 ശതമാനം വോട്ടും ട്രമ്പിനു ലഭിച്ചതായാണ് കരുതുന്നത്.

ട്രമ്പിന്റെ വിജയത്തിനായി മാസങ്ങള്‍ക്കു മുമ്പേ നൂറുകണക്കിനു പാസ്റ്റര്‍മാരുമായി കൂടിക്കാഴ്ച നടത്തിയത് വാര്‍ത്തയായിരുന്നു.

കോടീശ്വരനായ പ്രസിഡന്‍റാണെങ്കിലും സാധാരണക്കാരുടെ പ്രസിഡന്റിന്റെ ശബ്ദമാണ് ട്രമ്പിലൂടെ കേട്ടതെന്നും വിശ്വാസികള്‍ കരുതുന്നു.

ട്രമ്പ് യിസ്രായേലിനെ പിന്തുണച്ചു സംസാരിച്ചത് ക്രൈസ്തവരിലും പ്രതീക്ഷ ഉളവാക്കിയിട്ടുണ്ട്.

പ്രമുഖ ബാപ്റ്റിസ്റ്റ് സുവിശേഷകനായ ബില്ലിഗ്രഹാമും മകന്‍ ഫ്രങ്ക്ളിന്‍ ഗ്രഹാമുമൊക്കെ ട്രമ്പിനു പിന്തുണ നല്‍കിയിരുന്നു.

ട്രമ്പില്‍കൂടി അമേരിക്കയ്ക്കു വലിയൊരു മാറ്റം ഉണ്ടാകുമെന്ന് ക്രൈസ്തവ സമൂഹം പ്രതീക്ഷിച്ചിരിക്കുകയാണെന്ന് ഫെയ്ത്ത് ആന്‍ഡ് ഫ്രീഡം കൊയാലിഷന്‍ സ്ഥാപകനും ചെയര്‍മാനുമായ റാള്‍ഫ് റീഡ് അഭിപ്രായപ്പെടുന്നു.

ട്രമ്പിന്റെ വിജയത്തില്‍ ലോകത്താകമാനമുള്ള സുവിശേഷ വിഹിത സഭകള്‍ ആഹ്ളാദം പ്രകടിപ്പിച്ചിട്ടുണ്ട്.

Categories: Breaking News, Global, Top News, USA

About Author