ഇറാനില്‍ 4 ക്രൈസ്തവര്‍ക്ക് ജയില്‍ മോചനം

ഇറാനില്‍ 4 ക്രൈസ്തവര്‍ക്ക് ജയില്‍ മോചനം

ഇറാനില്‍ 4 ക്രൈസ്തവര്‍ക്ക് ജയില്‍ മോചനം
ടെഹ്റാന്‍ ‍: 4 മാസത്തെ ജയില്‍ വാസത്തിനുശേഷം ഇറാനില്‍ 4 ക്രൈസ്തവര്‍ക്ക് ജാമ്യം ലഭിച്ചു. കഴിഞ്ഞ ജൂണ്‍ 24-ന് ഒരു വിവാഹ ശുശ്രൂഷയില്‍ പങ്കെടുക്കുകയായിരുന്ന 10 ക്രൈസ്തവരെ ഇറാന്‍ സുരക്ഷാ പോലീസ് റെയ്ഡ് നടത്തി കസ്റ്റഡിയിലെടുത്തിരുന്നു. അവരില്‍ 6 പേരെ നേരത്തെ വിട്ടയച്ചിരുന്നു.

എന്നാല്‍ അസര്‍ബയ്ജാന്‍ ‍, ഇറാന്‍ സ്വദേശികളായ നാലുപേരെയാണ് ജാമ്യത്തില്‍ വിട്ടയച്ചത്. അസര്‍ബയ്ജാന്‍കാരായ ഗുര്‍ബാനോവ് (48), യൂസിഫ് ഫര്‍ഹദോവ് (51), അസ് (37), ഇറാന്‍ സ്വദേശിയായ നാസര്‍ എന്നിവരെയാണ് വിട്ടയച്ചത്.

ഇവരെ ടെഹ്റാനിലെ കുപ്രസിദ്ധമായ എവിന്‍ ജയിലിലായിരുന്നു പാര്‍പ്പിച്ചിരുന്നത്. ഇസ്ലാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ടു വന്ന ഇവര്‍ ഇറാനില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ ചെയ്തു വരികയായിരുന്നു. ജയില്‍ മോചിതരായവര്‍ക്ക് വീടുകളിലേക്കു പോകുവാന്‍ അനുവാദം നല്‍കിയിട്ടുണ്ട്.

എവിന്‍ ജയിലില്‍ ഈ വര്‍ഷം തന്നെ നൂറോളം ക്രൈസ്തവരെ അറസ്റ്റു ചെയ്ത് തടങ്കലില്‍ പാര്‍പ്പിച്ചിട്ടുണ്ട്.

കൊടിയ പീഢനങ്ങള്‍ നേരിടുന്ന വിശ്വാസികള്‍ക്ക് മതിയായ സുരക്ഷയോ നീതിയോ ലഭിക്കാറില്ല. ജയിലില്‍ കഴിയുന്നവരെ സന്ദര്‍ശിക്കുവാനായി ബന്ധുക്കളെയോ, സുഹൃത്തുക്കളെയോ അനുവദിക്കാറുമില്ല.

ഇറാനില്‍ ആത്മാവിലും സത്യത്തിലും കര്‍ത്താവിനെ ആരാധിക്കുന്നവരുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചു വരികയാണ്.

ഇതിനെ തടയിടുവാനായി ഭരണകൂടം കിണഞ്ഞു ശ്രമിച്ചു വരികയാണ്. ലോകത്ത് ക്രൈസ്തവ പീഢനങ്ങളില്‍ ഇറാന്‍ ഒമ്പതാം 9-ാം സ്ഥാനത്താണ്.

About Author