ബ്ലസിങ് ഗാസിയാബാദ്

ബ്ലസിങ് ഗാസിയാബാദ്

ബ്ലസിങ് ഗാസിയാബാദ്
ഗാസിയാബാദ്: ഐപിസി കര്‍മ്മേല്‍ ചര്‍ച്ചിന്റെയും ഗാസിയാബാദ് ഡിസ്ട്രിക്ടിന്റെയും ചുമതലയില്‍ സമീപ സ്ഥലങ്ങളിലെ പെന്തക്കോസ്തു സഭകളുടെ സഹകരണത്തോടെ ‘ബ്ലസിങ് ഗാസിയാബാദ്’ കണ്‍വന്‍ഷന്‍ നവംബര്‍ 5 മുതല്‍ 7വരെ സഞ്ജയ് നഗര്‍ സെക്ടര്‍ 23 രാംലീല മൈതാനിയില്‍ നടന്നു.

ഐ.പി.സി. സ്റ്റേറ്റ് പ്രസിഡന്‍റ് പാസ്റ്റര്‍ സാമുവേല്‍ എം. തോമസ് ഉദ്ഘാടനം ചെയ്തു. പാസ്റ്റര്‍ അരുണ്‍ മൈക്കിള്‍ ലാല്‍ പ്രസംഗിച്ചു. പാസ്റ്റര്‍ രാജു സദാശിവവും സംഘവും ഗാനങ്ങള്‍ ആലപിച്ചു.
ഗാസിയാബാദ് മേയര്‍ ശ്രീ. ആശ വര്‍മ, എസ്.എസ്.പി. ശ്രീ. കെ.എസ്. ഇമ്മാനുവേല്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു.

ഞായറാഴ്ച പകല്‍ 9 മുതല്‍ 1 വരെ മീററ്റ് റോഡിലുള്ള കര്‍മേല്‍ ചര്‍ച്ചില്‍ സംയുക്ത സഭായോഗം നടന്നു. പാസ്റ്റര്‍മാരായ കെ. ജോയി, എ.റ്റി. ജോസഫ് അരീപ്പറമ്പ് എന്നിവര്‍ നേതൃത്വം നല്‍കി.

About Author