ചര്‍ച്ച് ഓഫ് ഗോഡ് ഡിസ്ട്രിക്ട് പാസ്റ്റര്‍മാരുടെ സമ്മേളനം

ചര്‍ച്ച് ഓഫ് ഗോഡ് ഡിസ്ട്രിക്ട് പാസ്റ്റര്‍മാരുടെ സമ്മേളനം

ചര്‍ച്ച് ഓഫ് ഗോഡ് ഡിസ്ട്രിക്ട് പാസ്റ്റര്‍മാരുടെ സമ്മേളനം
മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് ഡിസ്ട്രിക്ട് പാസ്റ്റര്‍മാരുടെ സമ്മേളനം സീയോന്‍ കുന്നില്‍ നടന്നു.

ഓവര്‍സീയര്‍ പാസ്റ്റര്‍ സി.സി. തോമസ് പ്രസംഗിച്ചു. ശുശ്രൂഷയേക്കാള്‍ പ്രാധാനമാണ് ശുശ്രൂഷ ഏല്‍പ്പിച്ച ദൈവവുമായുള്ള ബന്ധമെന്നും, ശുശ്രൂഷയ്ക്ക് കളങ്കം വരുന്ന യാതൊന്നിലേക്കും കര്‍ത്തൃ ദാസന്മാരുടെ ശ്രദ്ധ തിരിയരുതെന്നും ഓവര്‍സീയര്‍ പറഞ്ഞു.
അസിസ്റ്റന്‍റ് ഓവര്‍സീയര്‍ പാസ്റ്റര്‍ പി.ജി. മാത്യൂസ് അദ്ധ്യക്ഷത വഹിച്ചു.

സ്റ്റേറ്റ് കൗണ്‍സില്‍ അംഗങ്ങള്‍ ‍, ഡിസ്ട്രിക്ട് പാസ്റ്റര്‍മാര്‍ ‍, കോ-ര്‍ഡിനേറ്റര്‍മാര്‍ ‍, റിട്ട. ഡിസ്ട്രിക്ട് പാസ്റ്റര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റര്‍ ജെ. ജോസഫ് സ്വാഗതവും, പാസ്റ്റര്‍ വൈ. റെജി കൃതജ്ഞതയും പറഞ്ഞു. പാസ്റ്റര്‍ തോമസ്കുട്ടി ഏബ്രഹാം സങ്കീര്‍ത്തനം വായിച്ചു. പാസ്റ്റര്‍മാരായ ജോണ്‍സണ്‍ ദാനിയേല്‍ ‍, വിനോദ് ജേക്കബ്, റ്റി.എം. മാമച്ചന്‍ ‍, ബാബു ചെറിയാന്‍ ‍, കെ.എ. ഉമ്മന്‍ തുടങ്ങിയവര്‍ പ്രാര്‍ത്ഥിച്ചു.

About Author