സിറിയയില്‍ യുദ്ധം ജനജീവിതം ദുഃസ്സഹമാക്കുന്നു; ചര്‍ച്ചുകളിലേക്കു മുസ്ലീം പ്രവാഹം

സിറിയയില്‍ യുദ്ധം ജനജീവിതം ദുഃസ്സഹമാക്കുന്നു; ചര്‍ച്ചുകളിലേക്കു മുസ്ലീം പ്രവാഹം

സിറിയയില്‍ യുദ്ധം ജനജീവിതം ദുഃസ്സഹമാക്കുന്നു; ചര്‍ച്ചുകളിലേക്കു മുസ്ലീം പ്രവാഹം
അലപ്പോ: അഞ്ചു വര്‍ഷമായി സിറിയയില്‍ നടന്നു വരുന്ന ആഭ്യന്തര യുദ്ധക്കെടുതിയില്‍ ജനജീവിതം കൂടുതല്‍ ദുഃസ്സഹമാകുമ്പോഴും ദൈവവചനത്തിനായുള്ള ആത്മാക്കളുടെ ദാഹം വര്‍ദ്ധിച്ചു വരുന്നു.

യുദ്ധക്കെടുതികള്‍ കൂടുതല്‍ ബാധിച്ച് തകര്‍ന്നു തരിപ്പണമായ അലെപ്പോ നഗരത്തിലെ മുസ്ലീങ്ങളില്‍ നല്ലൊരു ശതമാനം പേര്‍ സത്യ ദൈവത്തെ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.

ഇവിടത്തെ അവഗണിക്കാനാകാത്ത സമൂഹമായ ക്രൈസ്തവരുടെ സഹജീവികളോടുള്ള കടപ്പാടും സ്നേഹവും മൂലം കിടപ്പാടം നഷ്ടപ്പെട്ട മുസ്ലീങ്ങള്‍ക്ക് തങ്ങളുടെ സൗകര്യങ്ങള്‍ അവര്‍ക്കുകൂടി പ്രയോജനപ്പെടുത്തുന്നതിനാല്‍ പല ക്രൈസ്തവരും മുസ്ലീം സഹോദരങ്ങള്‍ക്കായി തങ്ങളുടെ കുടിലുകളുടെയും വീടുകളുടെയും വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ്. പരിമിതികള്‍ക്കൊപ്പം അവര്‍ക്കുകൂടി ഇടംനല്‍കി അവരെ കരുതുന്നു. അതോടൊപ്പം ആരാധനകള്‍ക്കായി പ്രാര്‍ത്ഥനാലയങ്ങളിലും, ചര്‍ച്ചു ഹാളുകളിലും മുസ്ലീങ്ങളെ കൂട്ടിക്കൊണ്ടുപോയി കര്‍ത്താവായ യേശുക്രിസ്തുവിനെ പരിചയപ്പെടുത്തിക്കൊടുക്കുകയും അവരെ ദൈവവചനത്തില്‍ ആകൃഷ്ടരാക്കുകയും ചെയ്യുന്നു.

സഭാ കൂടിവരവുകളിലെ ക്രൈസ്തവരുടെ ആരാധനാ രീതികളും, ആത്മസന്തോഷവും അവര്‍ നേരില്‍ കണ്ടു പലരും ഇപ്പോള്‍ കര്‍ത്താവിനെ ആരാധിക്കുന്നു. മുസ്ലീം കുട്ടികളെ പ്രത്യേകം ദൈവവചനം പഠിപ്പിക്കുവാനുള്ള സൗകര്യങ്ങളും ചെയ്തു കൊടുക്കുന്നതായി സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുക്കുന്ന ക്രിസ്റ്റീന (28) എന്ന ക്രിസ്ത്യന്‍ യുവതി സാക്ഷ്യപ്പെടുത്തുന്നു.

ക്രിസ്റ്റീന ഇപ്പോള്‍ ലിബിയയിലാണ് താമസിക്കുന്നത്. ഇടയ്ക്ക് അലപ്പോയില്‍ വരികയും ഇസ്ലാം മതത്തില്‍നിന്നും കര്‍ത്താവിങ്കലേക്കു കടന്നു വന്നവരെ പരിപാലിക്കുന്നതിലും ശ്രദ്ധിക്കുന്നതിലും മുന്‍പന്തിയില്‍ നില്‍ക്കുകയും ചെയ്യുന്നു.

സത്യത്തില്‍ സിറിയയിലെ യുദ്ധം ക്രൈസ്തവര്‍ക്കൊരു പാഠമാണെന്ന് ഒരു പ്രാദേശിക സഭയിലെ പാസ്റ്റര്‍ അഭിപ്രായപ്പെടുന്നു.

ഉറങ്ങിക്കിടന്ന സഭകള്‍ ഇപ്പോള്‍ ഉണര്‍ന്നു കഴിഞ്ഞു. പുതിയ ആത്മാക്കള്‍ സഭകളിലെ പുതിയ സാന്നിദ്ധ്യമായി അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.

About Author