യെരുശലേം പ്രമേയം: യുനെസ്കോ ഓഫീസിലേക്ക് ആയിരക്കണക്കിനു ബൈബിളുകള്‍ അയച്ചുകൊടുത്തു

യെരുശലേം പ്രമേയം: യുനെസ്കോ ഓഫീസിലേക്ക് ആയിരക്കണക്കിനു ബൈബിളുകള്‍ അയച്ചുകൊടുത്തു

യെരുശലേം പ്രമേയം: യുനെസ്കോ ഓഫീസിലേക്ക് ആയിരക്കണക്കിനു ബൈബിളുകള്‍ അയച്ചുകൊടുത്തു
പാരീസ്: യെരുശലേം ദൈവാലയം നിലനിന്നിരുന്ന സ്ഥലത്തെ മുസ്ലീം മോസ്ക്കായ അല്‍ അഖ്സയുടെ സ്ഥാനം മുസ്ലീങ്ങളുടെ പൈതൃക സ്വത്തായി പ്രഖ്യാപിക്കുവാന്‍ യുനെസ്കോ അനുവാദം നല്‍കിയതില്‍ പ്രതിഷേധിച്ച് ലോകത്തിന്‍റെ വിവിധയിടങ്ങളില്‍ നിന്നുമായി ക്രൈസ്തവര്‍ ആയിരക്കണക്കിനു ബൈബിളുകള്‍ യുനെസ്കോയുടെ പാരീസിലെ കേന്ദ്ര ഓഫീസിലേക്ക് അയച്ചുകൊടുത്തു.

യുനെസ്കോയുടെ നേതാക്കളും, ചരിത്രകാരന്മാരും യഥാര്‍ത്ഥ ചരിത്രം പഠിക്കണമെന്നും ബൈബിളിലെ യെരുശലേമിനെക്കുറിച്ചും, യെരുശലേം ദൈവാലയത്തെക്കുറിച്ചുമുള്ള പരാമര്‍ശങ്ങള്‍ ഓര്‍മ്മപ്പെടുത്താനുമായാണ് ബൈബിള്‍ അയച്ചിരിക്കുന്നതെന്ന് ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ എംബസ്സി യെരുശലേം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ജര്‍ഗണ്‍ ബഹ്ളര്‍ പറഞ്ഞു.

ഇനിയും ആയിരക്കണക്കിനു ബൈബിളുകള്‍ അയച്ചുകൊണ്ടേയിരിക്കും. ബൈബിളില്‍ യെരുശലേം, സീയോന്‍ ‍, ദൈവത്തിന്‍റെ ഭവനം തുടങ്ങിയ നിരവധി പദപ്രയോഗങ്ങള്‍ യെരുശലേമിനെപ്പറ്റിയും, ദൈവാലയത്തെപ്പറ്റിയും പറഞ്ഞിരിക്കുന്നു ഇതു മനസ്സിലാക്കാതെയാണ് യുനെസ്കോ ചരിത്രം വളച്ചൊടിച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

രണ്ടാഴ്ച മുമ്പായിരുന്നു യുനെസ്കോയുടെ വിചിത്രമായ പ്രമേയം പാസ്സാക്കിയത്. ആരംഭം മുതല്‍ യിസ്രായേല്‍ ശക്തമായ എതിര്‍പ്പു പ്രകടിപ്പിക്കുകയും, തീരുമാനത്തെ അംഗീകരിക്കുന്ന പ്രശ്നമില്ലെന്നു യിസ്രായേല്‍ പ്രധാനമന്ത്രി വ്യക്തമാക്കുകയും ചെയ്തിരുന്നു. 8000 ത്തോളം ക്രൈസ്തവര്‍ യെരുശലേമില്‍ പ്രകടനവും നടത്തിയിരുന്നു. ഇപ്പോഴും ലോകത്തിന്റെ വിവിധയിടങ്ങളില്‍നിന്നായി ക്രൈസ്തവര്‍ വിശുദ്ധ സ്ഥലം സന്ദര്‍ശിക്കാനായി ഒഴുകുകയാണ്.

Categories: Breaking News, Europe, Top News

About Author