ഐപിസി അരുണാചല്‍ പ്രദേശ് സ്റ്റേറ്റ് കണ്‍വന്‍ഷന്‍ സമാപിച്ചു

ഐപിസി അരുണാചല്‍ പ്രദേശ് സ്റ്റേറ്റ് കണ്‍വന്‍ഷന്‍ സമാപിച്ചു

ഐപിസി അരുണാചല്‍ പ്രദേശ് സ്റ്റേറ്റ് കണ്‍വന്‍ഷന്‍ സമാപിച്ചു
തേജ്പൂര്‍ ‍: ഐപിസി അരുണാചല്‍ പ്രദേശ് സ്റ്റേറ്റ് കണ്‍വന്‍ഷന്‍  ബാലിപാറ എബനേസര്‍ ക്രിസ്ത്യന്‍ ചര്‍ച്ച് ക്യാമ്പസില്‍ നടന്നു.

പ്രസിഡന്‍റ് പാസ്റ്റ് രാജന്‍ ചാക്കോ യോഗം ഉദ്ഘ്ടനം ചെയ്തു. പാസ്റ്റര്‍മാരായ എ.സി. ജോര്‍ജ്ജ്, ജോണ്‍ ജോര്‍ജ്ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രഭാഷണങ്ങള്‍ ഹിന്ദിയിലേക്കു ഇവാ. ജോസഫും ബംഗാളിലേക്കു പാസ്റ്റര്‍ ആല്‍ഫേയും പരിഭാഷപ്പെടുത്തി. ഇവാ. സാം സി. രാജന്റെ നേതൃത്വത്തില്‍ എബനേസര്‍ ക്വയര്‍ ഗാനങ്ങളാലപിച്ചു.
പവര്‍ കോണ്‍ഫ്രന്‍സ്, ശുശ്രൂഷക സമ്മേളനം, സണ്ടേസ്കൂള്‍ ‍, പി.വൈ.പി.എ., സോദരി സമാജം വാര്‍ഷികം എന്നിവ ഉണ്ടായിരുന്നു. ഞായറാഴ്ച സംയുക്ത പൊതുസഭായോഗത്തോടെ കണ്‍വന്‍ഷന്‍ സമാപിച്ചു. നോര്‍ത്ത്-ഈസ്റ്റേണ്‍ ഇന്ത്യയിലെ ഏറ്റവും വലിയ പെന്തക്കോസ്തു സംഗമമാണിത്.

അടുത്ത വര്‍ഷത്തെ കണ്‍വന്‍ഷന്‍ സില്‍വര്‍ ജീബിലിയായി നടത്തുവാന്‍ ആഗ്രഹിക്കുന്നു.

About Author