മിഡ് ഈസ്റ്റില്‍ 2014 വരെ തീവ്രവാദികള്‍ കൊലപ്പെടുത്തിയത് 1131 ക്രൈസ്തവരെ

മിഡ് ഈസ്റ്റില്‍ 2014 വരെ തീവ്രവാദികള്‍ കൊലപ്പെടുത്തിയത് 1131 ക്രൈസ്തവരെ

മിഡ് ഈസ്റ്റില്‍ 2014 വരെ തീവ്രവാദികള്‍ കൊലപ്പെടുത്തിയത് 1131 ക്രൈസ്തവരെ
ബാഗ്ദാദ്: 2003 മുതല്‍ 2014 ജൂണ്‍ 9 വരെയുള്ള കണക്കു പ്രകാരം മിഡ് ഈസ്റ്റില്‍ തീവ്രവാദികളാല്‍ കൊല്ലപ്പെട്ട ക്രൈസ്തവരുടെ എണ്ണം 1131.

നൈറ്റ്സ് ഓഫ് കൊളംബസ് ആന്‍ഡ് ദ നോണ്‍ പ്രൊഫിറ്റ് ഓര്‍ഗനൈസേഷന്‍ ഇന്‍ ഡിഫന്‍സ് ഓഫ് ക്രിസ്ത്യന്‍സ് എന്ന സംഘടന കഴിഞ്ഞ മാര്‍ച്ചില്‍ യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റിനു നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.

കൊല്ലപ്പെട്ടവരുടെ പേരുകള്‍ ‍, സ്ഥലങ്ങള്‍ ‍, സംഭവങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചുള്ള റിപ്പോര്‍ട്ട് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയ്ക്കാണ് സമര്‍പ്പിച്ചത്.

ഐ.എസ്. അടക്കമുള്ള തീവ്രവാദി സംഘടനകളാണ് മിഡ് ഈസ്റ്റിലെ ചില രാഷ്ട്രങ്ങളില്‍ ഈ പൈശാചികമായ അരുംകൊലകള്‍ ക്രൈസ്തവര്‍ക്കെതിരെ നടത്തിയത്.

ഇറാക്ക്, സിറിയ, ലിബിയ തുടങ്ങിയ രാഷ്ട്രങ്ങളിലാണ് ഈ കൊലപാതകങ്ങള്‍ അരങ്ങേറിയത്. കഴുത്തറത്തും, വെടിവെച്ചും, ബോംബെറിഞ്ഞും, ക്രൂശിച്ചുമൊക്കെയായിരുന്നു കൊലപാതകങ്ങള്‍ നടത്തിയത്. കൂടാതെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഢിപ്പിക്കുക, മോചനദ്രവ്യം വാങ്ങുക, സമ്പത്ത് കൊള്ളയടിക്കുക, സ്ത്രീകളെയും പെണ്‍കുട്ടികളെയും മാനഭംഗപ്പെടുത്തുക തുടങ്ങിയ ക്രൂരമായ അതിക്രമങ്ങളും നടത്തിയരുന്നു.

വിവിധ സ്ഥലങ്ങളില്‍ 125-ഓളം ക്രൈസ്തവ ആരാധനാലയങ്ങള്‍ തകര്‍ത്തു. അനേകം വീടുകള്‍ കൊള്ളയടിച്ചു.

യഥാര്‍ത്ഥത്തില്‍ 2014 മുതല്‍ 2016 വരെയാണ് കൂടുതല്‍ ക്രൈസ്തവര്‍ കൊല്ലപ്പെട്ടത്. എന്നാല്‍ ഇതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല.

About Author