120 മണിക്കൂര്‍ പ്രാര്‍ത്ഥന കോട്ടയത്ത്

120 മണിക്കൂര്‍ പ്രാര്‍ത്ഥന കോട്ടയത്ത്

120 മണിക്കൂര്‍ പ്രാര്‍ത്ഥന കോട്ടയത്ത്
കോട്ടയം: ഇന്ത്യയുടെ ആത്മീക ഉണര്‍വ്വിനായി കോട്ടയത്ത് 120 മണിക്കൂര്‍ പ്രാര്‍ത്ഥന സംഘടിപ്പിക്കുന്നു.

നവംബര്‍ 28 മുതല്‍ ഡിസംബര്‍ മൂന്നു വരെ മാങ്ങാനം ക്രൈസ്തവാശ്രമത്തിലാണു ‘തുറന്ന സ്വര്‍ഗ്ഗം’ പ്രാര്‍ത്ഥന.

ഒരേസമയം 1000 പേര്‍ക്ക് ഇരിക്കാവുന്ന സൗകര്യമാണ് ഇവിടെ ക്രമപ്പെടുത്തുന്നത്.

ഇന്ത്യയില്‍ വിവിധ സഭാവിഭാഗങ്ങളിലെ അദ്ധ്യക്ഷന്മാരും വിശ്വാസികളും പങ്കെടുക്കും.
രാത്രിയും പകലും ഒരുപോലെ നടക്കുന്ന പ്രാര്‍ത്ഥനയില്‍ ദൈവജനത്തിനു സൗകര്യപ്രദമായ സമയത്തു പ്രാര്‍ത്ഥിക്കുവാന്‍ സാധിക്കും.

ആഗ്രഹിക്കുന്നവര്‍ സമയം മുന്‍കൂട്ടി അറിയിക്കുന്നതു നന്നായിരിക്കും. ദൂരെനിന്നു വരുന്നവര്‍ക്കു താസമ, ഭക്ഷണ സൗകര്യങ്ങള്‍ ലഭ്യമാണ്.

പാസ്റ്റര്‍മാരായ പി.ആര്‍ ‍. ബേബി, കെ.സി. സാമുവേല്‍ ‍, എം. പൗലോസ്, ബാബു ജോര്‍ജ്ജ്, എന്‍ ‍.റ്റി. കുരുവിള എന്നിവര്‍ കണ്‍വീനര്‍മാരായും, ജോയി താനവേലില്‍ ചെയര്‍മാനായുമുള്ള സ്വാഗതസംഘം പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 8589981061 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

About Author