പി.എം.ജി. ചര്‍ച്ച് ജനറല്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 26-30 വരെ

പി.എം.ജി. ചര്‍ച്ച് ജനറല്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 26-30 വരെ

പി.എം.ജി. ചര്‍ച്ച് ജനറല്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 26-30 വരെ
തിരുവനന്തപുരം: പെന്തക്കോസ്തു മാറാനാഥാ ഗോസ്പല്‍ ചര്‍ച്ചിന്റെ 12-ാമതു ജനറല്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 26-30 വരെ ഹെഡ്ക്വാര്‍ട്ടേഴ്സ് ബില്‍ഡിംഗിലെ കര്‍മ്മേല്‍ പ്രെയര്‍ ഹോളില്‍ നടക്കും. പ്രസിഡന്‍റ് പാസ്റ്റര്‍ കെ.കെ. ജോസഫ് ഉദ്ഘാടനം നിര്‍വ്വഹിക്കും.
പാസ്റ്റര്‍മാരായ സാമുവേല്‍ മാത്യു, ജി.ജെ. അലക്സാണ്ടര്‍ ‍, എം.എ. വര്‍ഗീസ്, കെ.ജെ. തോമസ് എന്നിവര്‍ പ്രസംഗിക്കും. പകല്‍ യോഗങ്ങളില്‍ പാസ്റ്റര്‍മാരായ കോശി ഫിലിപ്പ്, കോശി മാത്യു, ജോസ് ഫിലിപ്പ്, സാമുവേല്‍ സൈമണ്‍ എന്നിവരും, കാത്തിരിപ്പു യോഗങ്ങളില്‍ പാസ്റ്റര്‍മാരായ വര്‍ഗീസ് ബേബി, ഷിബു ചാക്കോ എന്നിവരും, സഹോദരന്മാരുടെ യോഗത്തില്‍ പാസ്റ്റര്‍ ജോണ്‍ ജോര്‍ജ്ജും, വിമന്‍സ് ഫെലോഷിപ്പ് മീറ്റിംഗില്‍ ലീലാമ്മയും പ്രസംഗിക്കും. പി.എം. ജിസി മ്യൂസിക് ഗാനങ്ങള്‍ ആലപിക്കും. സണ്ടേസ്കൂള്‍ ‍, യുവജന സമ്മേളനങ്ങള്‍ ഉണ്ടായിരിക്കും. ഞായറാഴ്ച പൊതു സഭായോഗത്തില്‍ പസ്റ്റര്‍മാരായ പി.എം. പാപ്പച്ചന്‍ ‍, ജേക്കബ് നേശമണി എന്നിവര്‍ ശുശ്രൂഷിക്കും. യോഗങ്ങളില്‍ സംബന്ധിക്കുന്നവര്‍ക്കു താമസവും ഭക്ഷണവും സൗജന്യമായി നല്‍കുന്നതാണ്.

About Author