കുമ്പനാട് കണ്‍വന്‍ഷന്‍ ജനുവരി 15 മുതല്‍ 22 വരെ

കുമ്പനാട് കണ്‍വന്‍ഷന്‍ ജനുവരി 15 മുതല്‍ 22 വരെ

കുമ്പനാട് കണ്‍വന്‍ഷന്‍ ജനുവരി 15 മുതല്‍ 22 വരെ
കുമ്പനാട്: ഇന്ത്യയിലെ പ്രമുഖ പെന്തെക്കോസ്ത് സമ്മേളനവും ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ അന്തര്‍ദ്ദേശീയ കണ്‍വന്‍ഷനുമായ കുമ്പനാട് കണ്‍വന്‍ഷന് ഒരുക്കങ്ങളാരംഭിച്ചു. 2017 ജനുവരി 15 മുതല്‍ 22 വരെ സഭാ ആസ്ഥാനത്ത് നടക്കുന്നത് 93ാമത് കണ്‍വന്‍ഷനാണിത്. ജനപങ്കാളിത്തം കൊണ്ടും പഴക്കം കൊണ്ടും കേരളത്തിലെ രണ്ടാമത്തെ വലിയ ക്രൈസ്തവ കണ്‍വന്‍ഷനാണ് കുമ്പനാട് കണ്‍വന്‍ഷന്‍ ‍. ജനുവരി 15നു നടക്കുന്ന പ്രഥമ സമ്മേളനത്തില്‍ സഭാ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോണ്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. സഭാജനറല്‍ സെക്രട്ടറിയും പ്രഭാഷകനുമായ റവ.കെ.സി.ജോ ണ്‍ മുഖ്യപ്രഭാഷണം നടത്തും. ലോകമെങ്ങുമായി വ്യാപിച്ചു കിടക്കുന്നഐ.പി.സി.പ്രസ്ഥാനത്തിലെ നൂറുകണക്കിന് പ്രഗത്ഭ പ്രസംഗകരും ശുശ്രൂഷകരും ഈ ദിവസങ്ങളില്‍ ദൈവവചന ശുശ്രൂഷ നിര്‍വ്വഹിക്കും. കണ്‍വന്‍ഷന് മുന്നോടിയായി കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി നടന്നു വരുന്നതുപോലെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഉപവാസയോഗങ്ങള്‍ ഈ വര്‍ഷവും ഉണ്ടാകുമെന്ന് പ്രസിഡന്റ് അറിയിച്ചു. 1925 ല്‍ റാന്നിയില്‍ ചെറിയനിലയില്‍ ആരംഭിച്ച ക ണ്‍വന്‍ഷന്‍ പില്‍ക്കാലത്ത് കുമ്പനാട്ടേക്ക് മാറ്റുകയായിരുന്നു. ലോകമെങ്ങുമുള്ള പെന്തെക്കോസ്ത് വിശ്വാസികള്‍ സഭാ വിഭാഗ വ്യത്യാസമില്ലാതെ പങ്കെടുക്കുന്ന മഹനീയ സംഗമ വേദിയായി ഇത് മാറിക്കഴിഞ്ഞു. കണ്‍വന്‍ഷന്റെ വിപുലമായ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നതിന് വിവിധ കമ്മറ്റികള്‍ രൂപീകരിക്കപ്പെട്ടു.

Categories: Breaking News, Kerala, Top News

About Author