സോള്‍ വിന്നേഴ്സ് സ്ഥാപകന്‍ പാസ്റ്റർ. കെ.ജി.ഈശോ നിത്യതയില്‍ ചേർക്കപ്പെട്ടു

സോള്‍ വിന്നേഴ്സ് സ്ഥാപകന്‍ പാസ്റ്റർ. കെ.ജി.ഈശോ നിത്യതയില്‍ ചേർക്കപ്പെട്ടു

മാവേലിക്കര: സോൾ വിന്നേഴ്സ് സഭാ സ്ഥാപകനും, പ്രഭാഷകനും മിഷ്ണറിയുമായ പാസ്റ്റർ. കെ.ജി.ഈശോ നിത്യതയില്‍ ചേർക്കപ്പെട്ടു.

1945-ൽ മാവേലിക്കര അറുന്നൂറ്റിമംഗലത്താണ് അദ്ദേഹത്തിന്‍റെ ജനനം. ബാല്യത്തിൽ നിരന്തരം രോഗത്തിൽ കൂടി കടന്നുപോയപ്പോൾ മാതാപിതാക്കൾ കർത്താവിനായി സമർപ്പിച്ചു നല്ല ജീവിത സാഹചര്യവും നല്ല വിദ്യാഭ്യാസവും ഉള്ളപ്പോഴും തന്‍റെ ജീവിതം ക്രിസ്തുവിനുവേണ്ടി സമർപ്പിച്ചു പാസ്റ്റർ. ഈശോ ജോലിക്കായി വടക്കേ ഇന്ത്യയിൽ എത്തിയിട്ടു ക്രിസ്തുവിന്‍റെ ശബ്‌ദത്തിനു കീഴടങ്ങി താൻ സുവിശേഷവേലയിൽ ശ്രദ്ധ തിരിക്കുകയായിരുന്നു.

തന്‍റെ 12 – മത്തെ വയസിൽ ക്രിസ്തുവിനെ രക്ഷിതാവായി സ്വീകരിച്ചു. അദ്ദേഹത്തിന്റെ പഠന ശേഷം മധ്യപ്രദേശിൽ പോകുകയും സർക്കാർ ജോലിയിൽ പ്രേവേശിക്കുകയും ചെയ്തു. അവിടെ ക്രിസ്തുവിനെ അറിയാത്ത ഗ്രാമങ്ങൾ കണ്ടെത്തുകയും, ആ ഭാരം തൻ ഏറ്റെടുത്തു അവിടെ ക്രിസ്തുവിന്‍റെ വേലയിൽ വ്യാപൃതനായി.

പിന്നീട് ഇന്ത്യയിലെ 25 സംസ്ഥാങ്ങളിലും സോൾ വിന്നേഴ്സ് എന്ന സ്ഥാപനം വളർന്നുപന്തലിച്ചു. ആന്ത്രാപ്രദേശ്, മധ്യപ്രദേശ്‌ , കേരള എന്നിവിടങ്ങളിൽ ബൈബിൾ സ്കൂളുകൾ ഉണ്ടാക്കുവാനും അനേകം കർത്തൃദാസന്മാരെ വാർത്തെടുക്കുകയും ചെയ്തു.

കൂടാതെ നേപ്പാൾ, ഭൂട്ടാൻ തുടങ്ങി അയൽ രാജ്യങ്ങളിലും സോൾ വിന്നേഴ്സ് എന്ന സ്ഥാപനത്തിനു ആരംഭം കുറിച്ചും ക്രിസ്തുവിന്‍റെ സാക്ഷിയാകുവാനും ഇദ്ദേഹത്തിന് കഴിഞ്ഞു.

500 സഭകളും 1000 ത്തോളം വിദ്യാത്ഥികളെയും വാർത്തെടുത്തു. കൂടാതെ 3 അനാഥശാലകളും തനിക്കു വാർത്തെടുക്കുവാൻ കഴിഞ്ഞു എന്നത് അഭിമാനകരം തന്നെയാണ്. തന്നേക്കുറിച്ച് അനേകർക്ക്‌ പറയാനുള്ളത് താൻ നല്ല വേദ അധ്യാപകൻ മാത്രമല്ല മറിച്ചു നല്ല സഹോദരൻ സുഹൃത്ത്,അതിലുപരി തികഞ്ഞ ആത്മീകൻ എന്നി നിലകളിൽ അദ്ദേഹത്തെ അടുത്തറിഞ്ഞവർക്കു പറയാൻ കഴിയും. ഭൗതിക ജോലിയിൽ ആയിരിക്കുമ്പോഴും ആത്മാക്കളെ നേടാനും, സുവിശേഷ വേല ചെയ്യാനും കഴിയും എന്ന് ജീവിതത്തിന്റെ അനുഭവത്തിൽ നിന്നും ലോകത്തിനു കാട്ടി കൊടുക്കാൻ താൻ തന്‍റെ ജീവിതം ഉഴിഞ്ഞുവെച്ചു.

സംസ്‌കാരം ബുധനാഴ്ച അറുന്നൂറ്റി മംഗലത്തു വെച്ചു നടക്കും.

About Author