തുര്‍ക്കിയില്‍ പ്രവര്‍ത്തിക്കുന്ന യു.എസ്. പാസ്റ്ററേയും ഭാര്യയേയും നാടു കടത്തി

തുര്‍ക്കിയില്‍ പ്രവര്‍ത്തിക്കുന്ന യു.എസ്. പാസ്റ്ററേയും ഭാര്യയേയും നാടു കടത്തി

തുര്‍ക്കിയില്‍ പ്രവര്‍ത്തിക്കുന്ന യു.എസ്. പാസ്റ്ററേയും ഭാര്യയേയും നാടു കടത്തി
ഇസ്മീര്‍ ‍: തുര്‍ക്കിയില്‍ കഴിഞ്ഞ 20 വര്‍ഷമായി സഭാ പരിപാലനം നടത്തിവന്നിരുന്ന യു.എസ്. പൗരനായ പാസ്റ്ററേയും ഭാര്യയേയും തുര്‍ക്കി പോലീസ് അറസ്റ്റു ചെയ്ത് നാടുകടത്തി.

തുര്‍ക്കിയിലെ തുറമുഖ നഗരമായ ഇസ്മീറില്‍ പ്രവര്‍ത്തിച്ചു വരുന്ന ഇസ്മീര്‍ റിസ്സറക്ഷന്‍ ചര്‍ച്ചിന്‍റെ  ശുശ്രൂഷകനായ പാസ്റ്റര്‍ ആന്‍ഡ്രു, ഭാര്യ നൊറൈന്‍ ബ്രന്‍സണ്‍ എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.

ഒക്ടോബര്‍ 7-നു ഇവര്‍ അഭിഭാഷകന്‍ മുഖാന്തിരംനിരപരാധത്വം തെളിയിക്കാന്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇവരെ നാടുകടത്തുവാനുള്ള നടപടികള്‍ ചെയ്യുകയായിരുന്നു. പാസ്റ്റര്‍ ആന്‍ഡ്രുവിന്‍റെ  സഭയില്‍ 40-ഓളം വിശ്വസികളുണ്ട്. ഇവരുടെ വിസാ ക്യാന്‍സല്‍ ചെയ്യുവാനും സര്‍ക്കാര്‍ തീരുമാനിച്ചു. തുര്‍ക്കിയില്‍ ഈ ദമ്പതികള്‍ ആത്മാര്‍ത്ഥമായി കര്‍ത്താവിന്‍റെ  വേല ചെയ്തു വരികയായിരുന്നു. നിരവധി എതിര്‍പ്പുകളെ ഇവര്‍ക്ക് നേരിടേണ്ടി വന്നിരുന്നു.

Categories: Breaking News, Europe, Top News

About Author