നൈജീരിയായില്‍ ക്രൈസ്തവ കുട്ടക്കുരുതി; 48 പേര്‍ മരിച്ചു

നൈജീരിയായില്‍ ക്രൈസ്തവ കുട്ടക്കുരുതി; 48 പേര്‍ മരിച്ചു

നൈജീരിയായില്‍ ക്രൈസ്തവ കുട്ടക്കുരുതി; 48 പേര്‍ മരിച്ചു
കടുന: ക്രൈസ്തവരെ കൂട്ടക്കൊല ചെയ്യുന്നതില്‍ കുപ്രസിദ്ധി നേടിയ നൈജീരിയയില്‍ വീണ്ടു അരും കൊലകള്‍ ‍.

ഇപ്രാവശ്യം 48 പേര്‍ക്ക് ജീവന്‍ നഷ്ടമായി. വടക്കന്‍ നൈജീരിയായിലെ കടുന പ്രവിശ്യയിലെ ഗോഡോ ഗോഡോ നഗരത്തിലാണ് മനുഷ്യ മനസാക്ഷിയെ മരവിപ്പിച്ച അരും കൊലകള്‍ക്ക് തുടക്കമിട്ടത്.

നൂറുകണക്കിനു വരുന്ന ഫുലാനി ഗോത്ര വിഭാഗത്തില്‍പ്പെട്ട മുസ്ലീങ്ങള്‍ മാരകായുധങ്ങളും തോക്കുകളുമായി ക്രൈസ്തവരുടെ വീടുകളില്‍ കയറി ഇറങ്ങി നടത്തിയ ആക്രമണത്തില്‍ 22 പേരോളം കൊല്ലപ്പെട്ടു. തുടര്‍ന്നുള്ള രണ്ടു ദിവസങ്ങളിലും സമാനമായ ആക്രമണങ്ങള്‍ നടന്നു.

മൊത്തം 48 പേര്‍ കൊല്ലപ്പെട്ടതായും നിരവധി പേര്‍ക്ക് മാരകമായ പരിക്കേറ്റതായും ആക്രമണത്തില്‍നിന്നും ഓടി രക്ഷപെട്ട പാസ്റ്റ്ര്‍ തോമസ് അകൂട്ട് പറഞ്ഞു. ആക്രമണങ്ങളെ തുടര്‍ന്ന് രാത്രിയില്‍ത്തന്നെ നൂറു കണക്കിനു വിശ്വാസികള്‍ പ്രാണ രക്ഷാര്‍ത്ഥം വീടുകളില്‍നിന്നും രക്ഷപെട്ടു മറ്റു സ്ഥലങ്ങളിലും കാടുകളിലും അഭയം തേടിയതായും പാസ്റ്റര്‍ തോമസ് പറഞ്ഞു. അക്രമികള്‍ പട്ടാള വേഷത്തിലും പോലീസ് വേഷത്തിലുമൊക്കെയായി വന്നതിനാല്‍ ജനത്തിനു അത് ആശയക്കുഴപ്പമുണ്ടാക്കിയെന്നും പലരും തെറ്റിദ്ധരിച്ചു അക്രമികളുടെ തോക്കിനും വാളിനും ഇരയായതായും നസാറ ബാപ്റ്റിസ്റ്റ് ചര്‍ച്ച് പാസ്റ്റര്‍ ഐസക് ബൈലസണ്‍ പറഞ്ഞു.

അക്രമികള്‍ ക്രൈസ്തവരുടെ വീടുകളും അഗ്നിക്കിരയാക്കി. രണ്ടു ദിവസം നീണ്ടുനിന്ന ആക്രമണങ്ങളില്‍ സെന്‍റ് ഫ്രാന്‍സിസ് കത്തോലിക്കാ പള്ളി, സെന്‍റ് ശിമയോന്‍ ആംഗ്ലിക്കന്‍ ചച്ച്, ചര്‍ച്ച് ഓഫ് ക്രൈസ്റ്റ്, ഡീപ്പര്‍ ലൈഫ് ബൈബിള്‍ ചര്‍ച്ച്, ഗ്രേസ് ഓഫ് ഗോഡ് ചര്‍ച്ച്, റഡീംഡ് ക്രിസ്ത്യന്‍ ചര്‍ച്ച് ഓഫ് ഗോഡ്, അസ്സംബ്ലീസ് ഓഫ് ഗോഡ്, ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് വിന്നിംഗ്സ് ഓള്‍ ‍, ലോര്‍ഡ്സ് ചോസണ്‍ ചര്‍ച്ച്, മെതഡിസ്റ്റ് ചര്‍ച്ച്, നസാര ബാപ്റ്റിസ്റ്റ് ചര്‍ച്ച്, ക്രൈസ്റ്റ് അപ്പോസ്തോലിക് ചര്‍ച്ച് തുടങ്ങിയ സഭകളുടെ ആരാധനാലയങ്ങളും തീവെച്ചു നശിപ്പിക്കുകയുണ്ടായി.

കൂടാതെ ക്രൈസ്തവരുടെ കൃഷിയിടങ്ങളും നശിപ്പിച്ചു. കഴിഞ്ഞ സെപ്റ്റംബര്‍ 24 മുതല്‍ 26 വരെ ദിവസങ്ങളിലും സമാനമായ ആക്രമണങ്ങള്‍ ഗോഡോ ഗോഡോ നഗരത്തിനു സമീപ ഗ്രാമങ്ങളില്‍ നടന്നിരുന്നു. അന്ന് 8 ക്രൈസ്തവര്‍ കൊല്ലപ്പെട്ടിരുന്നു.

Categories: Breaking News, Global, Top News

About Author