14 തവണ കുത്തിയശേഷം ജീവനോടെ കുഴിച്ചിടപ്പെട്ട പിഞ്ചു കുഞ്ഞ് ജീവിതത്തിലേക്ക്

14 തവണ കുത്തിയശേഷം ജീവനോടെ കുഴിച്ചിടപ്പെട്ട പിഞ്ചു കുഞ്ഞ് ജീവിതത്തിലേക്ക്

14 തവണ കുത്തിയശേഷം ജീവനോടെ കുഴിച്ചിടപ്പെട്ട പിഞ്ചു കുഞ്ഞ് ജീവിതത്തിലേക്ക്
ബാങ്കോക്ക്: പിറന്നുവീണ ഉടനെതന്നെ സ്വന്തം അമ്മ പിഞ്ചു കുഞ്ഞിനെ ഇല്ലാതാക്കാന്‍ നടത്തിയ ശ്രമം ഞെട്ടിക്കുന്നതാണ്.

14 തവണ കുത്തി മുറിവേല്‍പ്പിച്ചശേഷം ജീവനോടെ കുഴിച്ചിട്ടു.

എന്നാല്‍ അത്ഭുതകരമായി ജീവിതത്തിലേക്കു തിരിച്ചുവന്ന ഐഡിന്‍ എന്ന കുഞ്ഞിന്‍റെ മഹാഭാഗ്യത്തെയോര്‍ത്ത് ലോകം അത്ഭുതപ്പെടുകയാണ്.

തായ്ലന്റിലെ ഖോന്‍കേന്‍ പ്രവിശ്യയിലെ വാങ്ങയായി ജില്ലയിലാണ് സംഭവം നടന്നത്.

കുഞ്ഞ് ജനിച്ച ഉടനെ സ്വന്തം അമ്മ അതിനെ 14 തവണ കുത്തി. തുടര്‍ന്ന് അര അടി താഴ്ചയുള്ള കുഴിയില്‍ മണ്ണിട്ടു മൂടുകയായിരുന്നു.

കുഞ്ഞിനെ കുഴിച്ചിട്ട പ്രദേശത്ത് കൂടി കന്നുകാലികളെ മേയ്ക്കുകയായിരുന്ന പ്രദേശ വാസികളിലൊരാളാണ് കുഞ്ഞിന്‍റെ കാല്‍ മണ്ണിനു പുറത്തു കണ്ടത്. പിന്നീട് കൈകൊണ്ട് മണ്ണു മാന്തി നോക്കിയപ്പോഴാണ് ചോര ഒലിപ്പിച്ച നിലയില്‍ കുഞ്ഞിന കണ്ടെത്തിയത്. ഉടനെ കുഞ്ഞിനെ പുറത്തെടുത്ത് സമീപത്തെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

പിന്നീട് നടന്ന വിദഗ്ദ്ധ പരിശോധനയിലാണ് കുഞ്ഞിനു കുത്തേറ്റിട്ടുണ്ടെന്ന വിവരം അറിയുന്നത്.

മണ്ണ് ശരീരത്തോട് ചേര്‍ന്നു കിടന്നത് രക്തം വാര്‍ന്നു പോകുന്നതില്‍നിന്നും തടഞ്ഞെന്നും ഇതാണ് കുഞ്ഞ് രക്ഷപെടാന്‍ കാരണമായതെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ഏറെനാളത്തെ ചികിത്സയ്ക്കൊടുവില്‍ ഐഡിന്‍ ആരോഗ്യം വീണ്ടെടുത്തു ജീവിതത്തിലേക്കു മടങ്ങിവന്നു. പിന്നീട് കുഞ്ഞിനെ അനാഥാലയത്തിലേക്കു മാറ്റി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന്റെ അമ്മ തന്നെയാണ് കുത്തിയതെന്ന് തെളിഞ്ഞത്. സംഭവത്തില്‍ ഇവര്‍ക്കെതിരെ കുലപാതകക്കുറ്റം ചുമത്തി കേസെടുത്തു. കുഞ്ഞിനെ ഇപ്പോള്‍ സ്വീഡിഷ് ദമ്പതികള്‍ ദത്തെടുത്തിരിക്കുകയാണ്.

Categories: Breaking News, Global, Top News

About Author