എത്യോപ്യയില്‍ സുവിശേഷ പ്രതികള്‍ വിതരണം ചെയ്ത 4 കൗമാരക്കാര്‍ വിചാരണ നേരിടുന്നു

എത്യോപ്യയില്‍ സുവിശേഷ പ്രതികള്‍ വിതരണം ചെയ്ത 4 കൗമാരക്കാര്‍ വിചാരണ നേരിടുന്നു

എത്യോപ്യയില്‍ സുവിശേഷ പ്രതികള്‍ വിതരണം ചെയ്ത 4 കൗമാരക്കാര്‍ വിചാരണ നേരിടുന്നു
അഡിന്‍ അബാബ: എത്യോപ്യയില്‍ ക്രൈസ്തവ സുവിശേഷ ലഘുലേഖകള്‍ വിതരണം ചെയ്തതിന് പോലീസ് അറസ്റ്റു ചെയ്ത 4 കൗമാരക്കാര്‍ കോടതിയില്‍ വിചാരണ നേരിടുന്നു.

 

ഏദന്‍ (15), ഗിഫ്റ്റി (14), മിഹിറത്ത് (14), ദബോറ (18) എന്നീ കുട്ടികളാണ് സെപ്റ്റംബര്‍ 19-ന് അറസ്റ്റു ചെയ്യപ്പെട്ടത്. ഇവര്‍ സുവിശേഷ പ്രവര്‍ത്തനത്തിനിടയില്‍ ലഘുലേഖകള്‍ വിതരണം ചെയ്തിരുന്നു. ഇതില്‍ ഇസ്ലാം മതത്തെ മോശമായി ചിത്രീകരിച്ചു എന്നാരോപിച്ചായിരുന്നു ഇവര്‍ക്കെതിരെ വ്യാജക്കേസുകള്‍ എടുത്തത്.

 

ഇവര്‍ മെസറേത്ത് ക്രിസ്തോസ് ചര്‍ച്ചിലെ അംഗങ്ങളാണ്. ഇവര്‍ ബാബിലി സ്വദേശികളാണ്. നഗരത്തില്‍ ക്രിസ്ത്യന്‍ പുസ്തകങ്ങളും, ലഘുലേഖകളും വിതരണം ചെയ്തതില്‍ ഇസ്ലാം വിരുദ്ധ പരാമര്‍ശമുണ്ടെന്നാരോപിച്ചാണ് ചില മുസ്ലീങ്ങള്‍ രംഗത്തു വന്നത്.

 

ചിലര്‍ ബാബിലിയിലെ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച് ആക്രമിച്ചു. മെസറേത്ത് ക്രിസ്തോസ് ചര്‍ച്ചിന്റെ നേരെ ആക്രമണ ഭീഷണികളും ഉയര്‍ത്തി. സെപ്റ്റംബര്‍ 28-ന് കോടതി ഇവരുടെ വാദം കേട്ടു. പിന്നീട് ഒക്ടോബര്‍ 14-ലിലേക്ക് കൂടുതല്‍ വാദം കേള്‍ക്കാനായി നീട്ടിവെയ്ക്കുകയായിരുന്നു.

Categories: Breaking News, Global

About Author