കര്‍ത്തൃമേശയ്ക്ക് വീഞ്ഞു കുടിച്ചതിന് 3 ഇറാന്‍ ക്രൈസ്തവര്‍ക്ക് 80 ചാട്ടവാര്‍ അടി

കര്‍ത്തൃമേശയ്ക്ക് വീഞ്ഞു കുടിച്ചതിന് 3 ഇറാന്‍ ക്രൈസ്തവര്‍ക്ക് 80 ചാട്ടവാര്‍ അടി

കര്‍ത്തൃമേശയ്ക്ക് വീഞ്ഞു കുടിച്ചതിന് 3 ഇറാന്‍ ക്രൈസ്തവര്‍ക്ക് 80 ചാട്ടവാര്‍ അടി
ടെഹ്റാന്‍ ‍: ഇറാനില്‍ സഭാ യോഗത്തില്‍ കര്‍ത്തൃമേശയോടനുബന്ധിച്ചുള്ള ശുശ്രൂഷയില്‍ വീഞ്ഞു കുടിച്ചു എന്ന കുറ്റം ആരോപിച്ച് 3 വിശ്വാസികള്‍ക്ക് 80 തവണ ചാട്ടവാര്‍ അടിക്കു വിധിച്ചു.

 

ചര്‍ച്ച് ഓഫ് ഇറാന്‍ സഭയുടെ അംഗങ്ങളായ യാസ്സര്‍ മൊസ്സേയിബ് സാദഹ്, സഹദ് ഫദായി, മൊഹമ്മദ് റേസ ഒമിദി എന്നീ വിശ്വാസികള്‍ക്കാണ് റാഷദിലെ കോടതി ചാട്ടവാര്‍ അടി ശിക്ഷ വിധിച്ചത്.

 

വിധിക്കൊതിരെ 3 പേരും അപ്പീല്‍ നടത്തിയിട്ടുണ്ട്. മൂവരും നേരത്തേ ഇസ്ലാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് ക്രൈസ്തവ വിശ്വാസികളായവരാണ്. മുസ്ലീങ്ങള്‍ അല്ലാത്തവര്‍ക്ക് വീഞ്ഞു കുടിക്കാന്‍ ഇറാനില്‍ അനുവാദമുണ്ട്.

 

എന്നാല്‍ ശിക്ഷയ്ക്കു വിധിക്കപ്പെട്ട മൂവരും ഇസ്ലാം മതം വിട്ടതായ കാരണത്താലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. വീഞ്ഞില്‍ ആല്‍ക്കഹോള്‍ ഉണ്ടെന്ന് ആരോപിച്ചാണ് മൂവര്‍ക്കുമെതിരെ കേസെടുത്തത്.

 

കഴിഞ്ഞ മെയ് 13-നായിരുന്നു സഭായോഗത്തില്‍ പോലീസ് റെയ്ഡു നടത്തി അറസ്റ്റു ചെയ്തത്. ഇക്കൂട്ടത്തില്‍ അന്ന് പാസ്റ്റര്‍ യൂസഫ് നദര്‍ക്കാനിയും ഭാര്യ ടീനയും അറസ്റ്റു ചെയ്യപ്പെട്വരില്‍ ഉള്‍പ്പെട്ടിരുന്നു.

 

എന്നാല്‍ ഇരുവര്‍ക്കും കഴിഞ്ഞ ജൂലൈ 24 ന് കോടതി ജാമ്യം നല്‍കിയിരുന്നു. 32,000 യു.എസ്. ഡോളര്‍ ജാമ്യത്തുകയിലായിരുന്നു മോചനം ലഭിച്ചത്. ഇപ്പോള്‍ ശിക്ഷിക്കപ്പെട്ട മൂവരും അന്നു മുതല്‍ തടവിലായിരുന്നു.

Categories: Breaking News, Middle East

About Author