പാസ്റ്റർ ഷാജുക്കുട്ടി കുരുവിള നിത്യതയിൽ

പാസ്റ്റർ ഷാജുക്കുട്ടി കുരുവിള നിത്യതയിൽ

പാസ്റ്റർ ഷാജുക്കുട്ടി കുരുവിള നിത്യതയിൽ
യുണൈറ്റഡ് ഗ്ലോബൽ പ്രെയർ മിഷൻ (UGPM) സ്ഥാപകനും അദ്ധ്യക്ഷനുമായ ദൈവദാസൻ ഷാജുക്കുട്ടി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ലോകസുവിശേഷീകരണത്തിൽ വളരെയധികം വ്യാപൃതനായിരുന്നു താൻ.

24 മണിക്കൂർ തുടർമാന പ്രാർത്ഥനകൾക്ക് നേതൃത്വം നൽകിവരികയായിരുന്നു അദ്ദേഹം.

വിവിധ ഭാഗങ്ങളിൽ അനേക പ്രാർത്ഥനാഗോപുരങ്ങൾ ഈ കർതൃദാസന്‍റെ പ്രയത്നഫലമായി പ്രവർത്തിച്ചുവരുന്നു.

വളരെ ഭക്തിയേറിയ പ്രാർത്ഥനാജീവിതം നയിച്ചുവന്ന ദൈവദാസനായിരുന്നു പാസ്റ്റർ ഷാജുക്കുട്ടി.

അനേക സുവിശേഷകർക്കും കുടുംബങ്ങൾക്കും കൈത്താങ്ങലായിരുന്നു ദൈവദാസന്‍റെ ജീവിതം.

സംസ്കാരശുശ്രൂഷ 8ന് (8-10-2016) തോട്ടയ്ക്കാട് IPC (കറുകച്ചാൽ) സെമിത്തേരിയിൽവെച്ച് നടത്തപ്പെടുന്നു.
ദൈവദാസന്‍റെ ഭാര്യ സാലി ഷാജു, മക്കൾ സാം ഷാജു, പോൾ ഷാജു.

About Author