ഇറാനില്‍ ഹൗസ് ചര്‍ച്ചുകളില്‍ റെയ്ഡ്: 25 വിശ്വാസികള്‍ അറസ്റ്റില്‍

ഇറാനില്‍ ഹൗസ് ചര്‍ച്ചുകളില്‍ റെയ്ഡ്: 25 വിശ്വാസികള്‍ അറസ്റ്റില്‍

ഇറാനില്‍ ഹൗസ് ചര്‍ച്ചുകളില്‍ റെയ്ഡ്: 25 വിശ്വാസികള്‍ അറസ്റ്റില്‍
ടെഹ്റാന്‍ ‍: ഇറാനില്‍ ഹൗസ് ചര്‍ച്ചുകളില്‍ സുരക്ഷാ പോലീസ് നടത്തിയ റെയ്ഡിനെത്തുടര്‍ന്ന് 25 വിശ്വാസികളെ അറസ്റ്റു ചെയ്തു.

ഇസ്ലാമിക രാഷ്ട്രമായ ഇറാനില്‍ മറ്റു മതക്കാര്‍ക്ക് ആരാധനാ സ്വാതന്ത്ര്യമില്ല. രഹസ്യമായി കര്‍ത്താവിനെ ആരാധിക്കുന്നതും, ആത്മീകമായ കൂടിവരവുകള്‍ നടത്തുന്നതും വിശ്വസികളുടെ ഭവനങ്ങളില്‍ത്തന്നെയാണ്.

കെര്‍മാന്‍ നഗരത്തില്‍ നടത്തിയ റെയ്ഡില്‍ 25 വിശ്വാസികളാണ് അറസ്റ്റിലായത്.

ഇവിടെ ബൈബിളുകള്‍ ‍, ക്രൈസ്തവ ഗ്രന്ഥങ്ങള്‍ ‍, മ്യൂസിക് ഉപകരണങ്ങള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.

സഭാ ആരാധന നടത്തിവന്ന ഒരു വീട്ടിലായിരുന്നു ആദ്യം റെയ്ഡ്. പിന്നീട് സമീപ ഭവനങ്ങളിലും റെയ്ഡ് നടന്നു.

ഇവരെ പിന്നീട് രഹസ്യ കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഇവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

ഇറാനെ ഓര്‍ത്ത് ദൈവമക്കള്‍ പ്രാര്‍ത്ഥിക്കുക.

About Author