യുവതി കരയുമ്പോള്‍ കണ്ണുനീരിനു പകരം രക്തം പൊഴിയുന്നു

യുവതി കരയുമ്പോള്‍ കണ്ണുനീരിനു പകരം രക്തം പൊഴിയുന്നു

യുവതി കരയുമ്പോള്‍ കണ്ണുനീരിനു പകരം രക്തം പൊഴിയുന്നു
ചിലിയിലെ പുരാങ്കുവി സ്വദേശിനി യരിട്ട്സ് ഒലീവ (23) എന്ന പെണ്‍കുട്ടി കരഞ്ഞാല്‍ കണ്ണുനീര്‍ വരില്ല. പകരം കണ്ണില്‍നിന്ന് ചോര പൊഴിയുന്നു.

മൂന്നു വര്‍ഷമായി കണ്ണുനീരിനു പകരം കണ്ണില്‍നിന്നു വരുന്നത് ചോരയാണ്. പെണ്‍കുട്ടിയെ ചികിത്സിക്കുന്ന ചിലിയിലെ ഡോക്ടര്‍മാര്‍ ഇപ്പോഴും അമ്പരപ്പിലാണ്. കാരണം ഈ പോണ്‍കുട്ടിയുടെ അസുഖത്തിനു കാരണമോ, പ്രതിവിധിയോ കൃത്യമായി കണ്ടെത്താന്‍ ഇവര്‍ക്ക് സാധിക്കുന്നില്ല.

കണ്ണില്‍നിന്നും രക്തം പ്രവഹിച്ചു തുടങ്ങിയപ്പോള്‍ത്തന്നെ ഡോക്ടര്‍മാരെ സമീപിച്ചെങ്കിലും ഇതിനുള്ള കാരണം എന്തെന്നു വ്യക്തമാക്കുവാന്‍ കഴിയാതെ അവര്‍ കൈമലര്‍ത്തുകയാണ്.

ചികിത്സയ്ക്ക് പണം കണ്ടെത്താനായി ഇവളുടെ മാതാപിതാക്കള്‍ ലോകത്തുള്ള മനുഷ്യ സ്നേഹികളോട് സഹായത്തിനായി അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്.

യുവതിക്ക് കണ്ണുനീരും രക്തവും കൂടിക്കലരുന്ന ഹീമോലാക്രിയ എന്ന അസുഖം ആണെന്നാണ് ചില പ്രമുഖ ഡോക്ടര്‍മാരുടെ അഭിപ്രായം.

ലോകത്ത് ഇതുപോലെയുള്ള 3 കേസുകള്‍ ആണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. അത് ട്യൂമര്‍ ഉണ്ടാകാനുള്ള സാദ്ധ്യതയും ഉണ്ടായേക്കാമെന്നു പറയുന്നു.

Categories: Breaking News, Global, Top News, USA

About Author