അദ്വിക് ബെയിലിന് പ്രായം ഒന്നര വയസ്; അമ്പരപ്പിക്കുന്ന അറിവ്

അദ്വിക് ബെയിലിന് പ്രായം ഒന്നര വയസ്; അമ്പരപ്പിക്കുന്ന അറിവ്

അദ്വിക് ബെയിലിന് പ്രായം ഒന്നര വയസ്; അമ്പരപ്പിക്കുന്ന അറിവ്
നാഗ്പൂര്‍ ‍: മാഹാരാഷ്ട്രയിലെ നാഗ്പൂര്‍ സ്വദേശികളായ സാഗര്‍ ‍-അസാവാരി ബെയില്‍ ദമ്പതികളുടെ മകള്‍ അദ്വിക് ബെയിലിന്റെ പ്രായം ഒന്നര വയസ്. പക്ഷേ അവളുടെ അസാധാരണ അറിവ് കേട്ടാല്‍ എല്ലാവരും അമ്പരന്നുപോകും. 26 രാജ്യങ്ങളിലെ നാണയങ്ങള്‍ ‍, ഏഴ് ലോകാത്ഭുതങ്ങള്‍ എന്നിവയ്ക്കു പുറമേ മൃഗങ്ങളുടെ ഇംഗ്ലീഷ് പേരുകള്‍ മറാത്തിയിലേക്ക് തര്‍ജ്ജമ ചെയ്യാനും ഈ കൊച്ചു മിടുക്കിക്കു കഴിയും. പിറന്നു ആറു മാസമായപ്പോള്‍ മുതല്‍ കുട്ടി വായിക്കുന്നതൊക്കെ അവ്യക്തമായ രീതിയില്‍ തിരിച്ചു പറയാറുണ്ടായിരുന്നതായി അമ്മ പറഞ്ഞു. എട്ടു മാസം പ്രായമുള്ളപ്പോള്‍ രാജ്യങ്ങളെപ്പറ്റിയും അവിടുത്തെ നാണയങ്ങളെപ്പറ്റിയും, ലോകാത്ഭുതങ്ങളെപ്പറ്റിയുമൊക്കെ പറഞ്ഞു കൊടുക്കാറുണ്ടായിരുന്നെന്നും അമ്മ പറയുന്നു. കുട്ടിക്ക് പുസ്തകങ്ങള്‍ പഠിക്കുന്നതിലാണ് താല്‍പ്പര്യം എന്ന് അച്ഛന്‍ സാഗറും പറഞ്ഞു.

Categories: Breaking News, India, Top News

About Author