മഹാരാഷ്ട്രയില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത പാസ്റ്ററേയും വിശ്വാസികളേയും ആക്രമിച്ചു

മഹാരാഷ്ട്രയില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത പാസ്റ്ററേയും വിശ്വാസികളേയും ആക്രമിച്ചു

മഹാരാഷ്ട്രയില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത പാസ്റ്ററേയും വിശ്വാസികളേയും ആക്രമിച്ചു
മുംബൈ: മഹാരാഷ്ട്രയില്‍ സുവിശേഷ പ്രതികള്‍ വിതരണം ചെയ്ത പാസ്റ്ററേയും വിശ്വാസികളേയും ഹിന്ദു സംഘടനയില്‍പ്പെട്ടവര്‍ ആക്രമിച്ചു പരിക്കേല്‍പ്പിച്ചു.

നവി മുംബൈയിലെ തലോജ നഗരത്തിലെ ഖാര്‍ഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. പാസ്റ്റര്‍ പ്രശാന്ത് ഭട്നാഗര്‍ (45), സഭയിലെ വിശ്വാസി സച്ചിന്‍ ഷെങ്ങി, ഭാര്യ മനീഷ എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഇരുവരും തെരുവില്‍ ലഘുലേഖകള്‍ വിതരണം ചെയ്യുകയായിരുന്നു.

ഈ സമയം ശ്രീറാം പ്രതീഷ്താന്‍ എന്ന ഹിന്ദു സ്ഥാപനത്തിലെ പ്രവര്‍ത്തകര്‍ എത്തി പാസ്റ്ററെ ബലമായി വലിച്ചിഴച്ചുകൊണ്ടുപോയി തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ബോധമറ്റു താഴെവീണു കിടന്ന പാസ്റ്ററുടെ മുറിവേറ്റ ദേഹത്തു പ്രതികളില്‍ ചിലര്‍ മൂത്രമൊഴിക്കുകയും ചെയ്തു. പാസ്റ്ററെ മര്‍ദ്ദിച്ചതു തടയാന്‍ ശ്രമിച്ചപ്പോഴാണ് സച്ചിനും മനീഷയ്ക്കും മര്‍ദ്ദനമേറ്റത്. പ്രതികള്‍ മനീഷിനെ അപമനിക്കുകയും ചെയ്തു. പരിക്കേറ്റ ഇരുവരേയും പിന്നീട് വിശ്വാസികളില്‍ ചിലര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാസ്റ്റര്‍ പിന്നീട് ഖാര്‍ഗര്‍ പോലീസില്‍ പരാതി നല്‍കി. പ്രതികള്‍ക്കെതിരെ പോലീസ് കേസെടുത്തു.

Categories: Breaking News, India, Top News

About Author