ഇറ്റാര്‍സി കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 29-31 വരെ

ഇറ്റാര്‍സി കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 29-31 വരെ

ഇറ്റാര്‍സി കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 29-31 വരെ
ഇറ്റാര്‍സി: ഉത്തരേന്ത്യയിലെ വലിയ പെന്തക്കോസ്തു ആത്മീയ സംഗമങ്ങളിലൊന്നായ ഇറ്റാര്‍സി കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 29-31 വരെ മാല്‍വിയഗഞ്ച് സെന്‍ട്രല്‍ ഇന്‍ഡ്യാ ഗ്രൗണ്ടില്‍ നടക്കും. ദി പെന്തക്കോസ്തല്‍ ചര്‍ച്ച് ഓഫ് ഗോഡ്71-ാമത് വാര്‍ഷിക കണ്‍വന്‍ഷനാണിത്.
സഭാ ചെയര്‍മാന്‍ ഡോ. മാത്യു തോമസ് ഉദ്ഘാടനം ചെയ്യും.

ലോക പ്രസിദ്ധ പ്രസംഗകര്‍ സംസാരിക്കും. കണ്‍വന്‍ഷനോടനുബന്ധിച്ച് ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 6 വരെ51-ാമതു ഫെലോഷിപ്പ് കോണ്‍ഫ്രന്‍സ് ഉണ്ടായിരിക്കും. സെന്‍ട്രല്‍ ഇന്‍ഡ്യാ തിയോളജിക്കല്‍ സെമിനാരി ബിരുദദാനവും നടക്കും.
പാസ്റ്റര്‍മാരായ റ്റി.കെ. ജോസഫ്, ബി. വിത്സന്‍ ‍, വി.റ്റി. ഫെലിക്സ്, സി.എസ്. സജി, ജോസ് വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കും.

കണ്‍വന്‍ഷന്‍റെ അനുഗ്രഹത്തിനായി വിപുലമായ സംവിധാനങ്ങള്‍ ചെയ്തു വരുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

About Author