ബീഹാറിൽ നിരവധിപ്പേർ സ്നാനമേറ്റു 

ബീഹാറിൽ നിരവധിപ്പേർ സ്നാനമേറ്റു 

ഡോഹാരി: ബീഹാറില്‍ പ്രവര്‍ത്തിക്കുന്ന ബീഹാര്‍ മിഷന്‍  ടീമിന്‍റെ പ്രവര്‍ത്തന ഫലമായ് ഡോഹരി എന്ന സ്ഥലത്ത്  കഴിഞ്ഞ ദിവസം നാല്‍പ്പത് പേര്‍ യേശുവിനെ രക്ഷകനായ് സ്വീകരിച്ചു ജലത്തില്‍ സ്നാനം ഏറ്റു സഭയോട് ചേര്‍ന്നു. രണ്ടു വർഷം മുന്‍പാണ് ഗയാ ഡിസ്ട്രിക്റ്റില്‍ പെട്ട ഡോഹാരിയെന്ന  സ്ഥലത്ത് ബീഹാര്‍  മിഷന്‍ ടീം പ്രവര്‍ത്തനം ആരംഭിച്ചത്. വിജയ്‌ എന്ന മിഷനറിയാണ് അവിടുത്തെ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. സുവിശേഷത്തിന്‍റെ വിത്തു വിതയ്ക്കാനായ്   അത്യുത്സാഹം  കാണിക്കുന്ന ഈ മിഷനറിയുടെ പ്രവര്‍ത്തനഫലമായി വളരെ അനുഗ്രഹിക്കപ്പെട്ട പ്രവര്‍ത്തനങ്ങളാണ് അവിടെ നടന്നുകൊണ്ടിരിക്കു ന്നതെന്ന് ബീഹാറിലെ ടീമിന്‍റെ  പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന  പാസ്റ്റര്‍ ഷെർവിന്‍ ജേക്കബ് പറഞ്ഞു. തത്ഫലമായി  നിരവധിപേര്‍ ക്രിസ്തുവിനായ് തങ്ങളുടെ ജീവിതം സമര്‍പ്പിച്ചു മുന്നോട്ടു വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2010 ല്‍ ആരഭിച്ച ബീഹാര്‍ മിഷന്‍ ടീമിന്‍റെ കേന്ദ്രം നളന്ദ ജില്ലയില്‍ ജമിനപൂര്‍ എന്ന സ്ഥലത്താണ്. ഇതിനോടകം  നൂറ്റിയമ്പതില്‍പരം പ്രവര്‍ത്തന സ്ഥലങ്ങളില്‍ മിഷന്‍ പ്രവര്‍ത്തനങ്ങലുള്ള ടീം സുവിശേഷ പ്രവര്‍ത്തനത്തോടൊപ്പം ബീഹാര്‍ ജനതയുടെ സാമൂഹ്യ സാംസ്‌കാരിക ഉന്നമനം ലക്ഷ്യമാക്കിയും പ്രവര്‍ത്തിക്കുന്നു. സ്കൂള്‍, അനാഥാലയം, തയ്യല്‍ സ്കൂള്‍, എല്ലാമാസവും നടക്കുന്ന കണ്‍വന്ഷനുകള്‍ എന്നിവയൊക്കെ ബീഹാര്‍ മിഷന്‍ ടീമിന്‍റെ പ്രധാന പ്രവര്‍ത്തനങ്ങളാണ്. ബ്രദര്‍ അലക്സ് ജേക്കബാണ്‌ മിഷന്‍ ടീം മിഷന്‍ ഡയറക്ടർ. പ്രിയ ദൈവമക്കൾ തങ്ങളുടെ പ്രവര്‍ത്തനത്തെയോര്‍ത്തു പ്രാര്‍ഥിക്കുവാന്‍ പാസ്റ്റര്‍ ഷെർവിന്‍ ജേക്കബ് അഭ്യര്‍ഥിച്ചു.

Categories: Breaking News, India, Top News

About Author