അമേരിക്കന്‍ ക്രൈസ്തവനെ ഉത്തരകൊറിയ വിട്ടയച്ചു

അമേരിക്കന്‍ ക്രൈസ്തവനെ ഉത്തരകൊറിയ വിട്ടയച്ചു

അമേരിക്കന്‍ ക്രൈസ്തവനെ ഉത്തരകൊറിയ വിട്ടയച്ചു
സോള്‍ ‍: ഉത്തരകൊറിയയില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തി എന്ന കുറ്റം ആരോപിച്ച് അറസ്റ്റു ചെയ്ത് തടവിലാക്കിയ മൂന്നുപേരില്‍ ഒരാള്‍ക്ക് മോചനം. യു.എസ്. പൌരനായ ജെഫ്രി ഫൌളിനെയാണ് (56) വിട്ടയച്ചത്. കഴിഞ്ഞ ഏപ്രിലില്‍ ജെഫ്രിയെയും, മാത്യു മില്ലര്‍ ‍, കെന്നത്ത് ബേ എന്നിവരേയും അറസ്റ്റു ചെയ്തിരുന്നു. കൊറിയയില്‍ വടക്കന്‍ തുറമുഖ നഗരമായ ചോങ് ജിന്നിലെ ഒരു നൈറ്റ് ക്ലബ്ബിന്റെ ശൌചാലയത്തില്‍ നിന്നും ഒരു ബൈബിള്‍ കണ്ടെത്തിയിരുന്നു. ഇത് ഇവര്‍ ചെയ്തതാണെന്ന ആരോപണത്തിന്മേലാണ് അറസ്റ്റ്. സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനമുള്ള ഉത്തരകൊറിയയില്‍ ബൈബിള്‍ കൈവശം വെയ്ക്കുന്നതും കുറ്റകരമാണ്. ഇവരെ പിന്നീട് കഠിന ജോലിക്കു ശിക്ഷിക്കുകയായിരുന്നു. മൂവരേയും മോചിപ്പിക്കണമെന്ന് യു.എസ്. പ്രസിഡന്റ് ബറാക് ഒബാമ പലപ്രവശ്യം ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ച ജെഫ്രിയെ മോചിപ്പിച്ചു. മോചിതനായ ജെഫ്രി ഉത്തരകൊറിയ വിട്ടു.

Categories: Breaking News, Features, USA

About Author