സഭാആരാധനാ സമയത്ത് മനുഷ്യബോംബ് ആക്രമണം 

സഭാആരാധനാ സമയത്ത് മനുഷ്യബോംബ് ആക്രമണം 

ഇന്തോനേഷ്യയില്‍ സഭാ ആരാധന സമയത്ത് മനുഷ്യ ബോംബാക്രമണം: പാസ്റ്റര്‍ അത്ഭുതകരമായി രക്ഷപെട്ടു
സുമാത്ര: ഇന്തോനേഷ്യയില്‍ ഞായറാഴ്ച സഭായോഗം നടക്കുന്നതിനിടയില്‍ മനുഷ്യ ബോംബാക്രമണത്തില്‍ പാസ്റ്റര്‍ക്ക് പരിക്ക്. രക്ഷപെട്ടത് ദൈവത്തിന്റെ കൃപയാല്‍ ‍. സുമാത്രയിലെ മേദനിലാണ് സംഭവം നടന്നത്.

ബര്‍ണബാസ് ഫണ്ട് മിനിസ്ട്രിയുടെ സഹായത്തോടെ മിഷന്‍ പ്രവര്‍ത്തനം ചെയ്തു വന്നിരുന്ന പാസ്റ്റര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. സഭായോഗം നടക്കുമ്പോള്‍ ഒരു വ്യക്തി ബോംബുമായി പാസ്റ്ററുടെ സമീപം വന്ന് പൊട്ടിക്കുകയായിരുന്നു. അക്രമിയുടെ ലക്ഷ്യം മനസ്സിലാക്കിയ പാസ്റ്റര്‍ പുറത്തേക്കോടി മറഞ്ഞതിനാല്‍ നിസ്സാര പരിക്കു മാത്രമേ ഉണ്ടായുള്ളു. എന്നാല്‍ അക്രമിക്കു ഗുരുതര പരിക്കേറ്റു.

ഇയാളുടെ കൈയ്യില്‍ ഐ.എസിന്റെ പതാകയുമുണ്ടായിരുന്നതായി സഭാ വിശ്വാസികള്‍ പറഞ്ഞു. സഭാ വിശ്വാസികള്‍ക്കാര്‍ക്കും പരിക്കില്ല. പാസ്റ്ററുടെ പേരു വിവരം സുരക്ഷാ കാരണത്താല്‍ പുറത്തു വിട്ടിട്ടില്ല.

കഴിഞ്ഞ ജൂലൈ മാസത്തില്‍ ഇന്തോനേഷ്യയിലെ റാഖയില്‍ സമാനമായ സംഭവം നടന്നു. അന്ന് ഫ്രഞ്ച് പുരോഹിതന്റെ വീട്ടില്‍ കയറി ഐ.എസ്. ബോംബാക്രമണം നടത്തിയിരുന്നു. ഫാദര്‍ ജാക്വീസ് ഹാമല്‍ കൊല്ലപ്പെടുകയും ചെയ്തു. ഈ പ്രചോദനമാണ് ആക്രമണത്തിനു പ്രേരണയായതെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

 

About Author