യുദ്ധവും പട്ടിണിയും: 5 കോടി കുഞ്ഞുങ്ങള്‍ അഭയര്‍ത്ഥികളായി

യുദ്ധവും പട്ടിണിയും: 5 കോടി കുഞ്ഞുങ്ങള്‍ അഭയര്‍ത്ഥികളായി

യുദ്ധവും പട്ടിണിയും: 5 കോടി കുഞ്ഞുങ്ങള്‍ അഭയര്‍ത്ഥികളായി
യു.എന്‍ ‍. ആസ്ഥാനം: ലോകത്ത് യുദ്ധവും പട്ടിണിയും മൂലം അഞ്ചു കോടി കുഞ്ഞുങ്ങളെ അഭയാര്‍ത്ഥികളാക്കിയതായി യൂനിസെഫ് റിപ്പോര്‍ട്ട്.

വിവിധ രാജ്യങ്ങളിലെ ആഭ്യന്തര കലാപങ്ങള്‍ 2.8 കോടി കുഞ്ഞുങ്ങളെ ജനിച്ച നാടുകളില്‍നിന്നും പാലായനം ചെയ്യിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ അഭയാര്‍ത്ഥികളായിത്തീര്‍ന്ന കുഞ്ഞുങ്ങളുടെ എണ്ണം 40 ലക്ഷത്തില്‍നിന്ന് 82 ലക്ഷത്തോളമായി വര്‍ദ്ധിച്ചു.

ഭരണകൂടങ്ങള്‍ അടിയന്തിരമായി ഇടപെട്ടില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്നും യൂനിസെഫ് മുന്നിറിയിപ്പ് നല്‍കുന്നു.

1.7 ശതമാനം കുട്ടികള്‍ ആഭ്യന്തര സംഘര്‍ഷം മൂലമാണ് സ്വന്തം വീടുകളില്‍നിന്നും രാജ്യത്തുനിന്നും കുടിയിറക്കപ്പെട്ടത്.

ദാരിദ്ര്യവും, സംഘടിത കുറ്റകൃത്യങ്ങളും രണ്ടുകോടി കുട്ടികളെ അഭയാര്‍ത്ഥികളാക്കിയിരിക്കുന്നതായി യൂനിസെഫ് കണ്ടെത്തി.

സിറിയ, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്നാണ് 40 ശതമാനത്തോളം കുട്ടി അഭയാര്‍ത്ഥികളുടെ പ്രവാഹമെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഈ കുഞ്ഞുങ്ങളില്‍ പലരും തനിച്ചാണ് അതിര്‍ത്തി കടക്കുന്നത്.

About Author