ചൈനയില്‍ 5 ക്രിസ്ത്യന്‍ നേതാക്കള്‍ ജയില്‍ മോചിതരായി

ചൈനയില്‍ 5 ക്രിസ്ത്യന്‍ നേതാക്കള്‍ ജയില്‍ മോചിതരായി

ചൈനയില്‍ 5 ക്രിസ്ത്യന്‍ നേതാക്കള്‍ ജയില്‍ മോചിതരായി
ബീജിംഗ്: 5 മാസം മുമ്പ് ചൈനയില്‍ പോലീസ് അറസ്റ്റു ചെയ്തിനെത്തുടര്‍ന്നു ജയിലില്‍ കഴിഞ്ഞിരുന്ന 5 ക്രൈസ്തവ നേതാക്കളെ വിട്ടയച്ചു.

ജി ക്വിങ്കാവോ, ജി ക്വിങ്കോവു, ക്വു ജിന്‍സി, മെയി ഷ്യൂഷന്‍ ‍, ഹി ലിജിങ് എന്നിവവനരാണ് മോചിതരായത്.

കഴിഞ്ഞ ഏപ്രില്‍ മാസത്തിലായിരുന്നു 5 പേരും അറസ്റ്റ് വരിച്ചത്. ഇവര്‍ ‘പൊതു സ്ഥലത്ത് സര്‍ക്കരിന് എതിരായി പ്രവര്‍ത്തിച്ചു’ എന്ന കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്.

യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇങ്ങനെയാണ്: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ പോലീസ് സഹായത്തോടെ ഗുവാങ്കോ ചര്‍ച്ചിന്‍റെ ആരാധനാലയം പൊളിച്ചു മാറ്റാന്‍ വന്നപ്പോള്‍ സഭാ വിശ്വാസികള്‍ അതിനെ പ്രതിരോധിച്ചതാണ് കേസിനാസ്പദമായ സംഭവം. ഇതിനെത്തുടര്‍ന്നാണ് 5 പേരെയും പോലീസ് അറസ്റ്റു ചെയ്തത്.

ചൈന ധൃതിപിടിച്ച് ഇവരെ മോചിപ്പിക്കാന്‍ കാരണം ഹാങ്ഷോയില്‍ ജി 20 ഉച്ചകോടി നടക്കുന്നു എന്നതിനാലാണ്. നിരവധി ലോകനേതാക്കളുടെ സാന്നിദ്ധ്യം ജി 20 ഉച്ചകോടിയില്‍ ഉണ്ടാകും. ക്രൈസ്തവരെ നിസ്സാര കാര്യത്തിനുവേണ്ടി ജയിലില്‍ അടച്ച സംഭവം പുറത്തു വന്നാല്‍ ചൈനയ്ക്ക് ആകെ നാണക്കേട് ഉണ്ടാക്കുമെന്ന് കരുതിയാണ് അവരെ മോചിപ്പിച്ചതെന്നു കരുതുന്നു.

Categories: Breaking News, Global, Top News

About Author