2000 മുസ്ലീം അഭയാര്‍ത്ഥികള്‍ രക്ഷിക്കപ്പെട്ടു

2000 മുസ്ലീം അഭയാര്‍ത്ഥികള്‍ രക്ഷിക്കപ്പെട്ടു

2000 മുസ്ലീം അഭയാര്‍ത്ഥികള്‍ രക്ഷിക്കപ്പെട്ടു
സ്വിറ്റ്സര്‍ലന്റ്: സ്വിറ്റ്സര്‍ലന്റിലും, ജര്‍മ്മനിയിലുമായി അഭയാര്‍ത്ഥികളായി വന്ന 2000 മുസ്ലീങ്ങള്‍ രക്ഷിക്കപ്പെട്ടു ക്രിസ്തുവിനെ സ്വീകരിച്ചതായി റിപ്പോര്‍ട്ട്.

 

വിവിധ അറബി രാഷ്ട്രങ്ങളില്‍നിന്നും, ഇസ്ലാമിക രാഷ്ട്രങ്ങളില്‍നിന്നും, ആഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍നിന്നും അഭയാര്‍ത്ഥികളായി വന്നവരാണിവര്‍ ‍. 2014 മുതല്‍ ക്രൈസ്തവ സഭകളുടെയും, മിഷന്‍ പ്രവര്‍ത്തകരുടെയും ഉജ്ജ്വലമായ സുവിശേഷ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് ഇത്രയും ആത്മാക്കള്‍ രക്ഷിക്കപ്പെടുവാനിടയായതെന്ന് സ്വിറ്റ്സര്‍ലന്റിലെ സൂറിച്ചിലെ റിഫോംഡ് ചര്‍ച്ചിന്റെ പാസ്റ്റര്‍ ഫിലിപ്പ് ഡാറ്റ്വൈലര്‍ പറഞ്ഞു.

 

നിരവധി ഇറാന്‍കാരും, അഫ്ഗാനിസ്ഥാന്‍കാരും തന്റെ സഭയില്‍ കാര്‍ത്താവിനെ ആരാധിക്കുന്നുവെന്ന് ഇദ്ദേഹം പറഞ്ഞു. യുദ്ധത്തിന്റെയും ആഭ്യന്തര കലാപത്തിന്റെയും ഇരകളായി നാട്ടില്‍നിന്നും പാലായനം ചെയ്തുവന്ന അഭയാര്‍ത്ഥികളില്‍ നടത്തിയ സുവിശേഷ പ്രവര്‍ത്തനത്തിലാണ് ആത്മാക്കള്‍ ക്രിസ്തുവിങ്കലേക്കു വന്നത്.

 

ഇവര്‍ക്ക് വിവിധ സഭകളില്‍ സ്നാനമേല്‍ക്കുവാനും കര്‍ത്താവിനെ ആരാധിക്കുവാനും സാധിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 1.8 മില്യണ്‍ മുസ്ലീങ്ങളാണ് യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ അഭയാര്‍ത്ഥികളായെത്തിയത്. ഇവര്‍ക്ക് ആവശ്യമുള്ള, ഭക്ഷണം, താമസ സൗകര്യം, അടിസ്ഥാന ആവശ്യങ്ങള്‍ എന്നിവയ്ക്കൊപ്പം ദൈവവചനവും പങ്കു വെയ്ക്കുന്നു.

 

പ്രത്യേക ബൈബിള്‍ പഠനവും ഒരുക്കുന്നു. കുട്ടികള്‍ക്കായി പ്രത്യേക പരിചരണവും നല്‍കുന്നു. ഇതിന്റെയൊക്കെ ഫലമായാണ് ക്രിസ്തുവിങ്കലേക്ക് ഇവര്‍ കടന്നു വന്നത്.

About Author